ജോളിയുടേയും കൂട്ടുപ്രതികളുടെയും റിമാൻഡ് നീട്ടി; വക്കാലത്തിനെ ചൊല്ലി തർക്കം
text_fieldsകോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ പ്രതികളാ യ ജോളി, എം.എസ്. മാത്യു, പ്രജി കുമാർ എന്നിവരുടെ റിമാൻഡ് രണ്ടാഴ്ചകൂടി നീട്ടി. മൂന്ന് പ ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ ്ടാംകോടതി തള്ളി.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന ്ന് പ്രതികളെ ജില്ല ജയിലിലേക്ക് മാറ്റിയിരുന്നു. 14 ദിവസത്തെ റിമാൻഡ് സമയപരിധി അവ സാനിച്ചതിനാലാണ് ശനിയാഴ്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നീട്ടണമെന്ന ജോളിയുടെ അഭിഭാഷകെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല.
തുടർന്ന് ജാമ്യാപേക്ഷ പരിഗണിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി വാദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൊലപാതക പരമ്പരയിലെ മറ്റ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികളെ വീണ്ടും െപാലീസ് കസ്റ്റഡിയിൽ കിട്ടിയശേഷം ചോദ്യം ചെയ്യണം. സാക്ഷികളെ സ്വാധീനിക്കാൻ വരെ ശ്രമമുണ്ടാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അഡ്വ. ബി.എ. ആളൂരിനെ തെൻറ അഭിഭാഷകനായി നിയോഗിച്ചിട്ടില്ലെന്ന് ‘മാധ്യമ’ത്തോട് ജോളി വെളിെപ്പടുത്തിയതും കോടതിയിൽ ചർച്ചയായി.
കക്ഷിയുടെ സമ്മതമില്ലാതെ, തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഏറ്റെടുത്തത് പരിശോധിക്കണമെന്ന് താമരശ്ശേരി ബാർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജോളിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്ന് കോടതി പറഞ്ഞു.
രണ്ടാംപ്രതി എം.എസ്. മാത്യുവിന് ധരിക്കാനുള്ള വസ്ത്രം നൽകാൻ ബന്ധുവിനെ അനുവദിക്കണമെന്ന അഭിഭാഷകെൻറ അപേക്ഷ കോടതി തള്ളി. റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി വസ്ത്രം നൽകാൻ അവസരമുള്ളതിനാൽ കോടതിയിൽ അത് അനുവദിക്കുന്നില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
