മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തിൽ സയനൈഡ് കലർത്തിയെന്ന് ജോളി
text_fieldsവടകര: അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന ് ജോളിയുടെ മൊഴി. അന്ന്, മാത്യുവിെൻറ വീട്ടിലുള്ളവര്‍ ഇടുക്കിയിലായിരുന്നു. റോയ് തോമസിെൻറ മരണത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച വൈരാഗ്യത്തിലാണ് മാത്യുവിനെ ഇല്ലാതാക്കിയത്. അന്നമ്മയെ കൊലചെയ്ത സംഭവത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത സാഹചര്യത്തിലാണ് മറ്റുകൊലകള്‍ നടത്താന്‍ തനിക്ക് പ്രയാസം തോന്നാതിരുന്നതെന്നും ജോളി മൊഴിനല്‍കി.
കൂടത്തായി പൊന്നാമറ്റം വീട്ടിലെ കൊലപാതക പരമ്പരയെ കുറിച്ച് സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജിക്ക് എല്ലാമറിയാമായിരുന്നുവെന്നും ജോളി മൊഴി നല്‍കി. എന്നാല്‍, മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരൻ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പൊയിലിങ്കല്‍ വീട്ടില്‍ പ്രജികുമാനെ നേരിട്ടറിയില്ലെന്ന് ജോളി പറഞ്ഞു. നടത്തിയ കൊലപാതകങ്ങൾ അറിഞ്ഞ് നീയെന്തൊക്കെയാ ചെയ്യുന്നതെന്ന് മാത്യു ജോളിയോട് ചോദിച്ചിരുന്നുവത്രെ.
മാത്യുവുമായി ജോളിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. മാത്യുവിെൻറ ഭാര്യ തന്നെ ഈ വിഷയത്തില്‍ പരാതിയുമായി രംഗെത്തത്തിയിരുന്നു. ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട് രണ്ടുദിവസം കഴിഞ്ഞ ഉടനെ കോയമ്പത്തൂരിൽ ക്യാമ്പുണ്ടെന്ന് പറഞ്ഞ് ജോളി പോയിരുന്നു. ഇത്, മാത്യുവിെൻറ അടുത്തേക്കായിരുന്നു. ആർഭാട ജീവിതമായിരുന്നു ജോളി നയിച്ചിരുന്നത്. ഇതിന് തടസ്സമാകുന്നവരെ ഇല്ലാതാക്കാന്‍ ഒരുമടിയുമുണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
