ഷാജുവിൻെറ മൂത്ത മകനെ കൊല്ലാനും പദ്ധതി; പ്രതിപ്പട്ടിക നീളും
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ഷാജുവിൻെറ മൂത്ത മകനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ജോളിയുടേയും ഷാജുവിൻെറയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തൻെറ മകന്‍ ഈ വീട്ടില്‍ അസ്വസ്ഥനായിരുന്നുവെന്ന് ഷാജു പ്രതികരിച്ചു.
അതേസമയം അന്നമ്മ തോമസിനെ കൊലപ്പെടുത്താന്‍ നേരത്തെയും ജോളി ശ്രമിച്ചിരുന്നെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ആദ്യ തവണ നല്‍കിയ വിഷത്തിൻെറ വീര്യം കുറഞ്ഞതിനാല്‍ അന്ന് മരിച്ചില്ല. പിന്നീട് വീര്യം കൂട്ടി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസില്‍ പ്രതിപ്പട്ടിക നീളുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ ഒസ്യത്ത് (വിൽപ്പത്രം) ചമക്കാൻ കൂട്ടു നിന്നവരടക്കം നിയമനടപടികൾ നേരിടേണ്ടി വരും. ഇവർക്ക് സാമ്പത്തികമായോ മറ്റൊ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാകുക.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ളവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ റിമാൻഡിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
