Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടത്തായി: കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ല -മുസ്ലിം ലീഗ്

text_fields
bookmark_border
കൂടത്തായി: കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ല -മുസ്ലിം ലീഗ്
cancel

ഓമശ്ശേരി: കൂടത്തായ് കൊലപാതകവുമായി ബന്ധപ്പെടുത്തി മുസ്ലിം ലീഗ് പ്രാദേശിക നേതാവും പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ടുമായ ഇമ്പിച്ചി മോയിക്കെതിരെ ചില മാധ്യമങ്ങളും മറ്റ് സാമൂഹിക മാധ്യമങ്ങളിലും നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ദുഷ്ടലാക്കോടെയുള്ള മുതലെടുപ്പിന് വേണ്ടിയാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അഭിപ്രായപ്പെട്ടു.

ഒരു വിധേനയും പ്രതിചേർക്കപ്പെടുകയോ, മറ്റോ ചെയ്തിട്ടില്ലാത്തതിനാൽ ഇവർ കുറ്റക്കാരനാണെന്ന് കാണാനാവില്ല. കുറ്റക്കാരായ പാർട്ടി പ്രവർത്തകരെയോ, നേതാക്കളെയോ പാർട്ടി സംരക്ഷിക്കില്ല. നിയമത്തിന്റെ വഴിയെ പൂർണ്ണമായി പിന്തുണക്കുന്നു.മുഴുവൻ കുറ്റക്കാരെയും നിയമത്തിന്റെ മുമ്പിലെത്തിക്കണമെന്നും പാർട്ടി വ്യക്തമാക്കി.

കെ.കെ.അബ്ദുള്ളക്കുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റസാഖ് തടത്തുമ്മൽ, പി.പി അഹമ്മത് കുട്ടി മാസ്റ്റർ, യു.കെ. ഉസൈൻ ,പി .വി.സ്വാദിഖ്, പി.അബ്ദുന്നാസർ, ഡോ.സാജിദ്, ടി.പി അബു ഹാജി, പി.പി കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - koodathai murders- kerala news
Next Story