You are here
ജോളി ഷാജുവിനെയും കൊല്ലാൻ നോക്കി; ലക്ഷ്യം ആശ്രിതനിയമനവും മൂന്നാം വിവാഹവും
കോഴിക്കോട്: കൂടത്തായി കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. നിലവിലെ ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ജോളി, സുഹൃത്ത് ജോൺസെൻറ ഭാര്യയെ അപായപ്പെടുത്താനും ശ്രമം നടത്തിയതായി ചോദ്യം െചയ്യലിൽ െപാലീസിന് വ്യക്തമായി. ജോൺസനെ വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തിയാൽ ആശ്രിതയെന്ന നിലയിൽ ജോലി ലഭിക്കുമെന്നും കണക്കുകൂട്ടി.
കോയമ്പത്തൂരിനു സമീപം ജോലിയുണ്ടായിരുന്ന ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസണുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് ഇരുവരും പല തവണ ഒരുമിച്ചുണ്ടായിരുന്നതായി മൊബൈൽ രേഖകളിൽ വ്യക്തമാണ്. കഴിഞ്ഞ ഓണക്കാലത്ത് കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ ജോളി കോയമ്പത്തൂരിലേക്കായിരുന്നു പോയത്. ജോളിയും ജോൺസെൻറ കുടുംബവും ഒന്നിച്ച് വിനോദയാത്രക്കും സിനിമക്കും പോയിരുന്നു. ജോളിയുടെ ഇടപെടലിൽ സഹിെകട്ട് ജോൺസെൻറ ഭാര്യ പൊലീസിലും പള്ളി അധികാരികൾക്കും പരാതി നൽകിയിരുന്നു.
പൊലീസ് സ്റ്റേഷനിൽ ജോളിക്ക് കൂട്ടുവന്നതാകെട്ട അന്നത്തെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയായിരുന്നു. ജോളിയുടെ അറസ്റ്റിനുപിന്നാെല ജോൺസൺ ജയശ്രീയെ ഫോണിൽ വിളിച്ചതായും രേഖയുണ്ട്. ജോൺസനെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. ഷാജുവിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണ് െപാലീസ്. വെള്ളിയാഴ്ച പുലിക്കയത്തെ ഷാജുവിെൻറ വീട്ടിൽ ജോളിയുമായി തെളിവെടുപ്പിന് എത്തിയതിനു പിന്നാലെ ഷാജുവിനെയും പിതാവ് സഖറിയാസിനെയും ചോദ്യം ചെയ്തിരുന്നു. ജോളിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിേലക്ക് കൊണ്ടുപോയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. ഷാജുവിനോട് സ്ഥലംവിടരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ആദ്യഭാര്യ സിലിയുടെ കൊലപാതകം ഷാജുവിെൻറ അറിവോടെയാണെന്ന ജോളിയുടെ മൊഴിയിൽ കൂടുതൽ തെളിവ് കിട്ടിയാൽ അറസ്റ്റുണ്ടാകും.
പൊന്നാമറ്റം വീട്ടിലെ റേഷൻ കാർഡും മറ്റ് രേഖകളും കണ്ടെത്താൻ െപാലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയപ്പോൾ അന്വേഷണസംഘം ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നു. റേഷൻ കാർഡ് പ്രാദേശിക രാഷ്ട്രീയ നേതാവിെൻറ കൈവശമാണുള്ളത്. ആധാർ കാർഡും ഐ.ഡി കാർഡും കിട്ടിയിട്ടില്ല. ജോളിയുടെ സർട്ടിഫിക്കറ്റുകൾ കട്ടപ്പനയിലെ വീട്ടിലാണെന്നാണ് സൂചന.
അതിനിടെ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കൂടത്തായി െപാന്നാമറ്റം വീട്ടിൽ സന്ദർശനം നടത്തി.