Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കൂട്ടക്കൊല;...

കൂടത്തായി കൂട്ടക്കൊല; ഡോക്യുമെന്ററിക്കെതിരായ ഹരജി മാറ്റി

text_fields
bookmark_border
കൂടത്തായി കൂട്ടക്കൊല; ഡോക്യുമെന്ററിക്കെതിരായ ഹരജി മാറ്റി
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട, നെ​റ്റ്ഫ്ലി​ക്സ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഡോ​ക്യു​മെ​ന്റ​റി​യും ഫ്ല​വേ​ഴ്സ് ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സീ​രി​യ​ലും സം​പ്രേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​യി തോ​മ​സ് വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി ബോ​ധി​പ്പി​ച്ച ഹ​ര​ജി മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ൻ നെ​റ്റ്ഫ്ലി​ക്സ് സി.​ഇ.​ഒ​യോ​ടും ഫ്ല​വേ​ഴ്സ് ചാ​ന​ൽ എം.​ഡി ശ്രീ​ക​ണ്ഠ​ൻ നാ​യ​രോ​ടും ക​ഴി​ഞ്ഞ ത​വ​ണ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ​ക്കു​വേ​ണ്ടി അ​ഡ്വ. ശ്രീ​നാ​ഥ് ഗി​രീ​ഷ് ഹാ​ജ​രാ​യി എ​തി​ർ ഹ​ര​ജി​ക്ക് സ​മ​യം ചോ​ദി​ച്ചു. ൃചൊ​വ്വാ​ഴ്ച ഹാ​ജ​രാ​വാ​തി​രു​ന്ന നെ​റ്റ്ഫ്ലി​ക്സ് സി.​ഇ.​ഒ​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. 19ന് ​ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

എം.​എ​സ്. മാ​ത്യു ഫ​യ​ൽ ചെ​യ്ത ജാ​മ്യ​ഹ​ര​ജി​ക​ൾ വി​ധി​പ​റ​യാ​ൻ ഫെ​ബ്രു​വ​രി 16ലേ​ക്ക് മാ​റ്റി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. മാ​ത്യു ബോ​ധി​പ്പി​ച്ച വി​ടു​ത​ൽ ഹ​ര​ജി​ക​ൾ മാ​ർ​ച്ച് ര​ണ്ടി​ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DocumentaryPleaKoodathai Murder Case
News Summary - Koodathai Murder; Plea against the documentary was moved
Next Story