You are here

കൂടത്തായി: വി.കെ. ഇമ്പിച്ചിമോയിയെ മുസ്​ലിം ലീഗ്​ പുറത്താക്കി

08:37 AM
15/10/2019
VK-Imbichikoya

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​​ധേ​യ​നാ​യ വി.​കെ. ഇ​മ്പി​ച്ചി​മോ​യി​യെ മു​സ്​​ലിം ലീ​ഗ്​ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ ​നി​ന്ന്​ പു​റ​ത്താ​ക്കി. പാ​ർ​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി ഒാ​ഫി​സി​ൽ​നി​ന്നാ​ണ്​​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​സ്​​ലിം ലീ​ഗ്​ കൂ​ട​ത്താ​യി യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റും ജോ​ളി​യു​ടെ അ​യ​ൽ​ക്കാ​ര​നു​മാ​ണ്​ ഇ​മ്പി​ച്ചി​മോ​യി. പൊ​ലീ​സ് പി​ടി​യി​ലാ​വു​ന്ന​തി​നു​മു​മ്പ് ജോ​ളി പ​ല​ത​വ​ണ ഇ​മ്പി​ച്ചി​മോ​യി​യെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, ജോ​ളി​യി​ല്‍ നി​ന്ന്​ 50,000 രൂ​പ താ​ന്‍ ക​ടം വാ​ങ്ങി​യ​താ​യും ജോ​ളി​യു​ടെ ഭൂ​മി​യു​ടെ നി​കു​തി അ​ട​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ക​സ്​​റ്റ​ഡി​യി​ലു​ള്ള ജോ​ളി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച മൊ​ഴി​യു​െ​ട അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ആ​ർ. ഹ​രി​ദാ​സി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഇ​മ്പി​ച്ചി മോ​യി​യു​ടെ വീ​ട്ടി​ലും മ​ക​​​​െൻറ കൂ​ട​ത്താ​യി​യി​ലു​ള്ള ക​ട​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ട​യി​ൽ​നി​ന്ന്​ ജോ​ളി​യു​ടെ റേ​ഷ​ൻ​കാ​ർ​ഡ്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്.

​ഭ​ർ​തൃ​പി​താ​വ്​ ടോം ​തോ​മ​സി​​​​െൻറ സ്വ​ത്ത്​ കൈ​ക്ക​ലാ​ക്കു​ന്ന​തി​ന്​ േജാ​ളി നി​ർ​മി​ച്ച വ്യാ​ജ ഒ​സ്യ​ത്തി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട കെ​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​മ​നോ​ജി​െ​ന സി.​പി.​എം പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യി​രു​ന്നു. 

 

Loading...
COMMENTS