You are here

പൊന്നാമറ്റം കുടുംബത്തിലെ രണ്ടു​ യുവാക്കളുടെ മരണത്തിലും ദുരൂഹത

22:39 PM
09/10/2019
Koodathai-Murder-Case
കൊല്ലപ്പെട്ട ടോം ​തോ​മ​സ്, ഭാ​ര്യ അ​ന്ന​മ്മ, മ​ക​ൻ റോ​യ്​ തോ​മ​സ്, ബ​ന്ധു മാ​ത്യു, അ​ല്‍ഫോ​ന്‍സ, സിലി

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യ്​ കൂ​ട്ട​മ​ര​ണ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​െ​ട ഭ​ർ​ത്താ​വ്​ റോ​യി തോ​മ​സി​​​െൻറ പി​തൃ​സ​ഹോ​ദ​ര പു​​ത്ര​ന്മാ​രു​ടെ മ​ര​ണ​ത്തി​ലും ദു​രൂ​ഹ​ത. ​കൂ​ട​ത്താ​യ്​ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​​​െൻറ അ​നി​യ​നും നെ​ല്ലി​പ്പൊ​യി​ൽ സ്വ​ദേ​ശി​യു​മാ​യ ഡൊ​മി​നി​ക്കി​​​െൻറ ഇ​ള​യ മ​ക​ൻ സു​നീ​ഷി​​​െൻറ (28) മ​ര​ണ​ത്തി​ലാ​ണ്​ മാ​താ​വ്​ എ​ൽ​സ​മ്മ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ടോം ​തോ​മ​സി​​​െൻറ മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ പു​ലി​ക്ക​യ​ത്തെ അ​ഗ​സ്​​റ്റി​​​െൻറ മ​ക​ൻ വി​ൻ​സ​ൻ​റി​​​െൻറ ​ (24) തൂ​ങ്ങി​മ​ര​ണ​ത്തി​ലും സം​ശ​യ​മു​ണ്ട്. എ​ന്നാ​ൽ, വി​ൻ​സ​ൻ​റി​​​െൻറ ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല. 

2008 ജ​നു​വ​രി 15നാ​ണ്​ പു​ലി​ക്ക​യ​ത്തി​ന​ടു​ത്ത്​ കു​ര​ങ്ങ​ൻ​പാ​റ എ​ന്ന സ്​​ഥ​ല​ത്തു​​വെ​ച്ച്​ സു​നീ​ഷി​ന്​​ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യ മെ​റ്റ​ലി​ൽ ബൈ​ക്ക്​ ക​യ​റി മ​റി​ഞ്ഞ്​ ത​ല​ക്ക്​ പ​രി​ക്കേ​റ്റാ​ണ്​ മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം മിം​സ്​ ആ​ശു​പ​ത്രി​യി​ലാ​ണ് ​ജ​നു​വ​രി 17ന്​ ​സു​നീ​ഷ്​ മ​രി​ച്ച​ത്. രാ​മ​നാ​ട്ടു​ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നാ​ണ്​ ത​ങ്ങ​ളോ​ടു​ പ​റ​ഞ്ഞ​തെ​ന്ന്​ എ​ൽ​സ​മ്മ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ൾ എ​ന്ന നി​ല​യി​ൽ ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധം ഈ ​കു​ടും​ബ​ത്തി​നു​ണ്ടാ​യി​രു​ന്നു. ജോ​ളി​ക്ക്​ സ​യ​ൈ​ന​ഡ്​ സം​ഘ​ടി​പ്പി​ച്ചു​െ​കാ​ടു​ത്ത ബ​ന്ധു​കൂ​ടി​യാ​യ എം.​എ​സ്.​ മാ​ത്യു​വു​മാ​യും അ​ടു​ത്ത സൗ​ഹൃ​ദം മ​രി​ച്ച സു​നീ​ഷി​നു​ണ്ടാ​യി​രു​ന്നു.

ജോ​ളി​ക്ക്​ മാ​ത്യു സ​യ​ൈ​ന​ഡ്​ വാ​ങ്ങി​ക്കൊ​ടു​ത്ത​ത്​ സു​നീ​ഷി​ന്​ അ​റി​യാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ജോ​ളി ബോ​ധ​പൂ​ർ​വം വാ​ഹ​നാ​പ​ക​ട​ത്തി​ലൂ​ടെ മ​ക​നെ കൊ​ന്ന​താ​ണോ എ​ന്നാ​ണ്​ എ​ൽ​സ​മ്മ​യു​ടെ സം​ശ​യം. ഇ​ക്കാ​ര്യം ​െപാ​ലീ​സ്​ ​അ​ന്വേ​ഷി​ക്ക​ണ​െ​മ​ന്നാ​ണ്​ ഈ ​വൃ​ദ്ധ​മാ​താ​വി​​​െൻറ ആ​വ​ശ്യം. അ​ന്ന്​ ദു​രൂ​ഹ​ത തോ​ന്നി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​​ന്വേ​ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ന്വേ​ഷി​ക്ക​​ട്ടെ. 

സു​നീ​ഷ്​ മ​രി​ക്കു​ന്ന​തി​നു​ ര​ണ്ടാ​ഴ്​​ച മു​മ്പ്​ ജോ​ളി വീ​ടി​ന​ടു​ത്തു വ​ന്നി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ൽ ക​യ​റി​യി​രു​ന്നി​ല്ലെ​ന്ന്​ എ​ൽ​സ​മ്മ ഓ​ർ​ക്കു​ന്നു. പ​ല​രു​മാ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ മ​ക​നു​ണ്ടാ​യി​രു​ന്നു. എ​ൽ​സ​മ്മ​യി​ൽ​നി​ന്ന്​ ചെ​ക്കു​ക​ൾ ​വാ​ങ്ങി​​ക്കൊ​ണ്ട​ു​പോ​യി ക​ടം വാ​ങ്ങി​യി​രു​ന്നു. മ​ര​ണ​ശേ​ഷം 41 സ​​െൻറ്​ സ്​​ഥ​ലം വി​റ്റാ​ണ്​ മ​ക​​​െൻറ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ടം വീ​ട്ടി​യ​ത്. 

2002ൽ ​ജോ​ളി​യു​ടെ ഭ​ർ​തൃ​മാ​താ​വ്​ അ​ന്ന​മ്മ മ​രി​ച്ച ദി​വ​സം രാ​ത്രി​യാ​ണ്​ വി​ൻ​സ​ൻ​റ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത​ത്. അ​ന്ന​മ്മ​യു​ടെ ഭ​ർ​ത്താ​വ്​ ടോം ​തോ​മ​സി​​​െൻറ സ​ഹോ​ദ​ര​പ​ു​ത്ര​നാ​ണ്​ വി​ൻ​സ​ൻ​റ്. കാ​ലു​ നി​ല​ത്തു​​ത​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​െ​ണ്ട​ത്തി​യ​ത്. എ​ന്നാ​ൽ, ഈ ​മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ്​ വി​ൻ​സ​ൻ​റി​​​െൻറ അ​നു​ജ​ൻ ജി​മ്മി പ്ര​തി​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം നി​ല​വി​ൽ കു​ടും​ബ​വീ​ടു​മാ​യി അ​​ത്ര ര​സ​ത്തി​ല​ല്ലെ​ന്നാ​ണ്​ സൂ​ച​ന. 

‘ജീ​വി​തം വ​ള​രെ ക​ഷ്​​ട​ത്തി​ലാ​യി’ –സു​നീ​ഷി​​െൻറ ഡ​യ​റി​ക്കു​റി​പ്പ്​
കോ​ഴി​ക്കോ​ട്​: ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ലെ സു​നീ​ഷി​​െൻറ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ ച​ർ​ച്ച​യാ​കു​ന്നു. ജോ​ളി​യു​െ​ട ഇ​ട​പെ​ട​ലു​ക​ളാ​ണോ ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ലെ​ന്ന്​ വ്യ​ക്​​ത​മ​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ്​ വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം. ‘എ​​െൻറ ജീ​വി​തം വ​ള​രെ ക​ഷ്​​ട​ത്തി​ലാ​യി, ആ​രും ഇ​ങ്ങ​നെ ജീ​വി​ക്ക​രു​തെ​ന്ന്​’ സു​നീ​ഷ്​ ഡ​യ​റി​യി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ചി​ല കെ​ണി​യി​ൽ​പെ​​ട്ട​താ​യും പ്ര​ശ്​​ന​ങ്ങ​ൾ പ​ല​തു​മു​ണ്ടെ​ന്നും അ​വ്യ​ക്​​ത​മാ​യ കൈ​യ​ക്ഷ​ര​ത്തി​ൽ ഇം​ഗ്ലീ​ഷി​ലും ഡ​യ​റി​യി​ൽ എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്.

മ​ക​ന്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ള്ള​താ​യി സു​നീ​ഷി​​െൻറ മാ​താ​വ്​ എ​ൽ​സ​മ്മ പ​റ​യു​ന്നു​ണ്ട്. ആ​രു​മാ​യാ​ണ്​ ഇ​ട​പാ​ടെ​ന്നു​ വ്യ​ക്​​ത​മ​ല്ല. മ​ക​ന്​ ക​ടം കൊ​ടു​ത്തു​വെ​ന്ന്​ രേ​ഖ​യു​മാ​യി വ​ന്ന്​ പ​റ​ഞ്ഞ​വ​ർ​ക്കെ​ല്ലാം പ​ണം തി​രി​ച്ചു​െ​കാ​ടു​ത്തി​ട്ടു​ണ്ട്. സു​നീ​ഷി​​െൻറ വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്​ ​ടോം ​തോ​മ​സാ​ണ്.ജോ​ളി അ​റ​സ്​​റ്റി​ലാ​കു​ന്ന​തി​ന്​ ര​ണ്ടാ​ഴ​്​​ച മു​മ്പ്​ നെ​ല്ലി​പ്പൊ​യി​ലി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​കെ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു​െ​വ​ന്ന്​ എ​ൽ​സ​മ്മ പ​റ​ഞ്ഞു. 
 

Loading...
COMMENTS