Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കൊലപാതകം:...

കൂടത്തായി കൊലപാതകം: കൂടുതൽ അറസ്​റ്റുണ്ടായേക്കും

text_fields
bookmark_border
koodathai-murder2-051019.jpg
cancel
camera_alt???????????? ??????, ???????, ????????????????

കോഴിക്കോട്​: കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്​ കൂടുതൽ അറസ്​റ്റിനുള്ള സാധ്യത തള്ളാതെ അന്വേഷണസംഘം. ദുരൂഹമരണങ്ങളിൽ കൂടുതൽ പേർക്ക്​ പങ്കുണ്ടെന്ന്​ ജോളി മൊഴി നൽകിയതായി സൂചനയുണ്ട്​. റോയിയുടെ മരണമൊഴികെയുള്ള കേസുകളിലാണ്​ ജോളിക്ക് കൂടുതൽ പേരിൽ നിന്ന്​​ സഹായം ലഭിച്ചിരിക്കുന്നത്​. സംശയിക്കുന്നവർ പൊലീസ്​ നിരീക്ഷണത്തിലാണ്​.

ജോളിയെ കസ്​റ്റഡിയിൽ ലഭിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലുണ്ടാകും. കേസിലെ മൂന്ന്​ പ്രതികളെയും താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്ത​ു. ഇവരെ കോഴിക്കോട്​ ജില്ലാ ജയിലിലേക്ക്​ മാറ്റി. കസ്​റ്റഡിയിൽ വേണമെന്ന പൊലീസിൻെറ അപേക്ഷ കോടതി ബുധനാഴ്​ച പരിഗണിക്കും.

2002 മു​ത​ല്‍ 2016 വ​രെ കാ​ല​യ​ള​വി​ലാ​ണ് കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര്‍ ഒ​രേ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്. റി​ട്ട. അ​ധ്യാ​പി​ക​യാ​യ അ​ന്ന​മ്മ തോ​മ​സാ​ണ് 2002 ആ​ഗ​സ്​​റ്റ്​ 22ന് ​ആ​ദ്യം മ​രി​ച്ച​ത്. അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യാ​ല്‍ വീ​ടി​​​​​​​​െൻറ ഭ​ര​ണ​വും സ്വത്തും കൈ​പ്പി​ടി​യി​ലാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ആ​ദ്യ കൊ​ല. തു​ട​ര്‍ന്ന് ആ​റു വ​ര്‍ഷ​ത്തി​നു​ശേ​ഷം 2008ലാ​ണ് അ​ന്ന​മ്മ​യു​ടെ ഭ​ര്‍ത്താ​വ് ടോം ​തോ​മ​സ് മ​രി​ച്ച​ത്. ജോ​ളി​ക്കും ഭ​ര്‍ത്താ​വി​നും സ്വ​ത്ത് വി​റ്റ് പ​ണം ന​ല്‍കി​യെ​ങ്കി​ലും ഇ​നി കു​ടും​ബ​സ്വ​ത്തി​ല്‍ ഒ​രു അ​വ​കാ​ശ​വു​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. ഇതിനിടെ, ടോം ​തോ​മ​സ് അ​മേ​രി​ക്ക​യി​ൽ പോ​കാ​നി​രു​ന്ന​ത്​ ജോ​ളി ത​ട​സ്സ​പ്പെ​ടു​ത്തി. തു​ട​ര്‍ന്നാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്. 2011ല്‍ ​ടോം തോ​മ​സി‍​​​​​​​െൻറ മ​ക​നും ജോ​ളി​യു​ടെ ഭ​ര്‍ത്താ​വു​മാ​യ റോ​യ് തോ​മ​സും കൊ​ല്ല​പ്പെ​ട്ടു.

റോ​യ് തോ​മ​സി‍​​​​​​​െൻറ മ​ര​ണ​ത്തി​ല്‍ അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നും അ​യ​ല്‍വാ​സി​യു​മാ​യ എം.​എം. മാ​ത്യു സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും തു​ട​ര്‍ന്ന് പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​ലാ​ണ് മ​ര​ണ​കാ​ര​ണം സ​യ​നൈ​ഡാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ജോളിക്ക്​ സ​യ​നൈ​ഡ്​ എത്തിച്ചു നൽകിയത്​ മാ​ത്യു എ​ന്ന ഷാ​ജിയും​ പ്ര​ജി​കു​മാ​റുമാണെന്ന്​ എസ്​​.പി പറഞ്ഞു.

എ​ന്നാ​ല്‍, റോ​യ് തോ​മ​സി​​​​​​​​െൻറ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ്​ എ​ത്തു​ക​യാ​യി​രു​ന്നു. റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് നി​ര്‍ബ​ന്ധം പി​ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് 2014 ഏ​പ്രി​ല്‍ 24ന് ​അ​മ്മാ​വ​നാ​യ എം.​എം. മാ​ത്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ ടോം ​തോ​മ​സി‍​​​​​​​െൻറ സ​ഹോ​ദ​ര​​​​​​​​െൻറ മ​ക​ന്‍ ഷാ​ജു​വു​മാ​യി ജോ​ളി പ്ര​ണ​യ​ത്തി​ലാ​യി. ഇ​തി​നു​ള്ള ത​ട​സ്സം നീ​ക്കാ​നാ​ണ്​ ഷാ​ജു​വി​​​​​​​​െൻറ ഭാ​ര്യ സി​ലി​യെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJollyKoodathai murder
News Summary - koodathai murder case-Kerala news
Next Story