Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കേസ്;...

കൂടത്തായി കേസ്; ഉപയോഗിച്ചത് സോഡിയം സയനൈഡെന്ന്​ റിപ്പോർട്ട്

text_fields
bookmark_border
കൂടത്തായി കേസ്; ഉപയോഗിച്ചത് സോഡിയം സയനൈഡെന്ന്​  റിപ്പോർട്ട്
cancel

കോഴിക്കോട്‌: കൂടത്തായി കൊലപാതകങ്ങളിൽ പ്രതിയായ ജോളി ഉപയോഗിച്ചത് സോഡിയം സയനൈഡാണെന്ന് കോഴിക്കോട്‌ റീജനൽ കെമി ക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഇതുസംബന്ധിച്ച്‌ റിപ്പോർട്ട്‌ തയാറാക്കിത ്‌. താമര​േശ്ശരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിക്കും കോടഞ്ചേരി എസ്‌.ഐക്കും ലാബിൽനിന്നുള്ള പരിശോധനാഫലം കൈമാറിയിട്ടുണ്ട്.

ജോളിയുടെ ആദ്യ ഭർത്താവ്‌ റോയ്‌ തോമസി‍​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച്‌ അർധരാത്രിയിൽ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തിയപ്പോൾ അടുക്കളയിൽനിന്നാണ് രാസവസ്തു കണ്ടെത്തിയത്. കൊലപാതക പരമ്പരയിൽ അന്നമ്മയുടെ വധമൊഴികെ മറ്റെല്ലാം സയനൈഡ്‌ ഉപയോഗിച്ചാണ്‌ നടത്തിയതെന്ന്‌ ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koodathai deathsJollyKoodathai murder
News Summary - koodathai murder case jolly use sodium cyanide
Next Story