You are here

സിലിയെ അവസാനം വിരുന്നൂട്ടിയത്​ ജോളി; മൂന്നുവട്ടം സയനൈഡ്​ നൽകിയെന്ന്​ സൂചന

23:25 PM
22/10/2019
jolly Koodathai

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യി​ കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ സി​ലി സെ​ബാ​സ്​​റ്റ്യ​ൻ മ​രി​ച്ച ദി​വ​സം അ​വ​സാ​ന​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​യ​ത്​ ഒ​ന്നാം പ്ര​തി ജോ​ളി. ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ്​ അ​വ​സാ​ന​മാ​യി സി​ലി ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്നാ​ണ്​ സി​ലി​യു​ടെ​യും ഷാ​ജു​വി​​​​​െൻറ​യും മ​ക​ൻ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ മൊ​ഴി ന​ൽ​കി​യ​ത്.

​ഗു​ളി​ക​യി​ൽ സ​യ​നൈ​ഡ്​ പു​ര​ട്ടി​യാ​ണ്​ സി​ലി​യെ ​െകാ​ന്ന​തെ​ന്നാ​ണ്​ കേ​സ്. സി​ലി മ​രി​ച്ച ദി​വ​സം ജോ​ളി​യു​ടെ ഓ​രോ നീ​ക്ക​വും ദു​രൂ​ഹ​മാ​യി​രു​ന്നു​െ​വ​ന്ന്​ ​െപാ​ലീ​സി​ന്​ വി​വ​രം കി​ട്ടി. ബ​ന്ധു​വി​​​​​െൻറ വി​വാ​ഹ സ​ൽ​കാ​ര ച​ട​ങ്ങി​നി​ടെ താ​മ​ര​ശ്ശേ​രി​യി​ലെ ഹാ​ളി​ൽ​വെ​ച്ച്​ സി​ലി ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ്​ ചേ​ർ​ത്തെ​ന്ന്​ ജോ​ളി നേ​ര​ത്തേ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞി​രു​ന്നു. 2016 ജ​നു​വ​രി 11ന്​ ​താ​മ​ര​ശ്ശേ​രി​യി​ൽ ബ​ന്ധു​വി​​​​​െൻറ വി​വാ​ഹ​സ​ൽ​ക്കാ​ര ച​ട​ങ്ങ്​ ന​ട​ന്ന ദി​വ​സ​മാ​ണ്​ സി​ലി മ​രി​ച്ച​ത്. 

അ​തേ​ദി​വ​സം പു​ലി​ക്ക​യ​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ സി​ലി​യെ​യും മ​ക​നെ​യും ജോ​ളി കാ​റി​ൽ താ​മ​ര​ശ്ശേ​രി​ക്ക്​ ​െകാ​ണ്ടു​വ​ന്ന​ത്. ജോ​ളി​യു​ടെ മ​ക​നും കാ​റി​ലു​ണ്ടാ​യി​രു​ന്നു. ത​നി​ക്ക്​ സ്​​കൂ​ളി​ൽ ജോ​ലി​ക്ക്​ പോ​കാ​നു​ള്ള​തി​നാ​ൽ ജോ​ളി​യു​ടെ കാ​റി​ൽ ​േപാ​യാ​ൽ മ​തി​യെ​ന്ന്​ സി​ലി​യോ​ട്​ ഭ​ർ​ത്താ​വ്​ ഷാ​ജു പ​റ​ഞ്ഞി​രു​ന്നു.  

Loading...
COMMENTS