കൂടത്തായി കൊലപാതകം: വീട് പൂട്ടി മുദ്രവെച്ചു; പ്രതികൾ റിമാൻഡിൽ
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കോഴിക്കോട് ജില്ലാ ജയിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധന നടത്തിയ ഇവരെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിൻെറ മരണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെങ്കിലും ആറ് ദുരൂഹമരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. റിമാൻഡ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അതേസമയം കൊലപാതകം നടന്ന കൂടത്തായിയിലെ വീട് പൊലീസ് പൂട്ടി മുദ്രവെച്ചു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് വീട് പൂട്ടിയത്.
ദുരൂഹമരണങ്ങളിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ജോളി മൊഴി നൽകിയതായി സൂചനയുണ്ട്. റോയിയുടെ മരണമൊഴികെയുള്ള കേസുകളിലാണ് ജോളിക്ക് കൂടുതൽ പേരിൽ നിന്ന് സഹായം ലഭിച്ചിരിക്കുന്നത്. സംശയിക്കുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ കസ്റ്റഡിയിൽ ലഭിച്ചതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലുണ്ടാകും.
koodathai deaths by Anonymous DfAgZ7 on Scribd
2002 മുതല്‍ 2016 വരെ കാലയളവിലാണ് കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസാണ് 2002 ആഗസ്റ്റ് 22ന് ആദ്യം മരിച്ചത്. അന്നമ്മയെ കൊലപ്പെടുത്തിയാല്‍ വീടിെൻറ ഭരണവും സ്വത്തും കൈപ്പിടിയിലാകുമെന്ന ധാരണയിലാണ് ആദ്യ കൊല. തുടര്‍ന്ന് ആറു വര്‍ഷത്തിനുശേഷം 2008ലാണ് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരിച്ചത്. ജോളിക്കും ഭര്‍ത്താവിനും സ്വത്ത് വിറ്റ് പണം നല്‍കിയെങ്കിലും ഇനി കുടുംബസ്വത്തില്‍ ഒരു അവകാശവുമുണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെ, ടോം തോമസ് അമേരിക്കയിൽ പോകാനിരുന്നത് ജോളി തടസ്സപ്പെടുത്തി. തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2011ല്‍ ടോം തോമസിെൻറ മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസും കൊല്ലപ്പെട്ടു.
റോയ് തോമസിെൻറ മരണത്തില്‍ അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യു സംശയം പ്രകടിപ്പിക്കുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. ഇതിലാണ് മരണകാരണം സയനൈഡാണെന്ന് മനസ്സിലായത്. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയത് മാത്യു എന്ന ഷാജിയും പ്രജികുമാറുമാണെന്ന് എസ്.പി പറഞ്ഞു.
എന്നാല്‍, റോയ് തോമസിെൻറ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതിനാലാണ് 2014 ഏപ്രില്‍ 24ന് അമ്മാവനായ എം.എം. മാത്യുവിനെ കൊലപ്പെടുത്തിയത്. ഇതിനിടയില്‍ ടോം തോമസിെൻറ സഹോദരെൻറ മകന് ഷാജുവുമായി ജോളി പ്രണയത്തിലായി. ഇതിനുള്ള തടസ്സം നീക്കാനാണ് ഷാജുവിെൻറ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
