കൂടത്തായി കൊലപാതകം: ഡി.എൻ.എ സാമ്പിൾ അമേരിക്കയിൽ പരിശോധിക്കും
text_fieldsകോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മരണ കാരണങ്ങൾ മനസ്സിലാക്കാൻ കുടുംബാംഗങ്ങളുടെ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം.
മൈറ്റോ കോൺട്രിയ ഡി.എൻ.എ അനാലിസിസ് പരിശോധനയാണ് നടത്തുക. ഇന്ത്യയിൽ ഇൗ പരിശോധന ഫലപ്രദമായി നടത്താൻ സാധ്യമെല്ലങ്കിൽ സാമ്പിൾ അമേരിക്കയിൽ അയച്ച് പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. മരണത്തിൻെറ കാലവും സമയവും വ്യത്യസ്തമായതിനാൽ വ്യത്യസ്തമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണ് നല്ലെതന്നും കൂടത്തായ് കൊലപാതക കേസ് തെളിയിക്കുകയെന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു.
പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. മരണകാരണമായ സൈനേഡ് ജോളിക്ക് എവിടുന്നു കിട്ടിയെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ടെന്നും ബെഹ്റ വ്യക്തമാക്കി. സൈനേഡ് ഉപയോഗത്തിൻെറ െതളിവ് കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണ്. എന്നാൽ അസാധ്യമല്ല. എല്ലാ വെല്ലുവിളികളേയും അതിജീവിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോയുടെ മൊഴിയെടുക്കുന്നതിനായി അമേരിക്കയിൽ നിന്ന് വിളിച്ചു വരുത്തും. ചോദ്യം ചെയ്യാനുള്ളവരുടെ വിശദമായ പട്ടിക തയാറാക്കുമെന്നും അന്വേഷണ സംഘത്തെ വിപുലീകരിച്ചേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
