ആളൂരിെൻറ വക്കാലത്തിനെതിരെ ബാർ അസോസിയേഷൻ; മിണ്ടാതെ ജോളി
text_fieldsകോഴിക്കോട്: അഡ്വ. ബി.എ. ആളൂരിനെ തെൻറ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി െകാലപാ തക പരമ്പരയിലെ മുഖ്യപ്രതി ജോളി ‘മാധ്യമ’ത്തോട് വെളിപ്പെടുത്തിയത് താമരശ്ശേരി ജു ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഉന്നയിച്ച് ബാർ അസോസിയേ ഷൻ ഭാരവാഹികൾ. റിമാൻഡ് കാലാവധി തീർന്ന ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരെ ഹാജ രാക്കിയപ്പോഴാണ് താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡൻറ് എ.ടി. രാജുവും മുൻ പ്രസി ഡൻറ് സി.ടി. അഹമ്മദ് കുട്ടിയും പത്രവാർത്ത മജിസ്ട്രേറ്റിെൻറ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ശേഷമായിരുന്നു അഭിഭാഷകരുടെ ഇടപെടൽ.
സൗജന്യ നിയമസഹായം എന്ന പേരിലാണ് ആളൂരിെൻറ ജൂനിയർ അഭിഭാഷകർ ജോളിയെ സമീപിച്ചതും വക്കാലത്ത് നേടിയതുമെന്നും വാർത്ത ഉദ്ധരിച്ച് ബാർ അസോസിയേഷൻ ഭാരവാഹികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. ‘അവർ (ജോളി) വിവരവും വിദ്യാഭ്യാസവുമുള്ള സ്ത്രീയാണ്. അവര് പറയട്ടേ’ എന്നായിരുന്നു മജിസ്ട്രേറ്റിെൻറ പ്രതികരണം.
എന്നാൽ, കോടതിമുറിയിലെ ഏറ്റവും പിറകിലുള്ള പ്രതിക്കൂട്ടിൽ നിന്നിരുന്ന ജോളി ഒന്നും മിണ്ടിയില്ല. ഇതിനു പിന്നാലെ കോടതി നടപടിക്രമങ്ങൾ അവസാനിപ്പിച്ചു. ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്ത് നേടിയതെന്നും ബാർ കൗൺസിലിന് പരാതി നൽകുമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സൗജന്യ നിയമസേവനത്തിനായി അഭിഭാഷകനെ നിയമിക്കുന്നത് കോടതിയാണ്. അതത് ബാർ അസോസിയേഷനുകൾ നൽകുന്ന പാനലിൽനിന്ന് ക്രമപ്രകാരം അഭിഭാഷകരെ നിയമിക്കുകയാണ് പതിവ്.
പാനലിലില്ലാത്ത അഭിഭാഷകൻ നേരിട്ടെത്തി സൗജന്യ നിയമസഹായമെന്ന പേരിൽ വക്കാലത്ത് ഏറ്റെടുക്കാനാവില്ല. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നുവെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ജോളിക്ക് ഏത് അഭിഭാഷകനെയും നിയമിക്കാം. എന്നാൽ, നിലവിൽ വക്കാലത്ത് ഏർപ്പാടാക്കിയത് തട്ടിപ്പിലൂടെയാണെന്നാണ് പത്രവാർത്തയിൽനിന്ന് മനസ്സിലാക്കിയത്. തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഏറ്റെടുക്കുന്നത് തൊഴിൽപരമായ ധാർമികതക്ക് നിരക്കുന്നതല്ല. ജോളി വക്കാലത്തിൽ ഒപ്പിടാൻ മടിച്ചിരുന്നു. ഒപ്പിട്ടത് സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. ജോളി നേരിട്ട് ഏൽപിച്ചോ, ബന്ധുക്കൾ ഏൽപിച്ചോ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടാനുണ്ടെന്നും അഭിഭാഷകർ കൂട്ടിച്ചേർത്തു.
ജോളിക്ക് വേണ്ടെങ്കിൽ വക്കാലത്ത് തങ്ങൾക്കും വേണ്ടെന്ന് അഡ്വ. ബി.എ. ആളൂരിെൻറ ജൂനിയർ അഭിഭാഷകനായ ഹിജാസ് പറഞ്ഞു. അവർക്ക് വേണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിയാം. വേണമെന്നുണ്ടെങ്കിൽ മുന്നോട്ടുപോകും. പണം വാങ്ങിയിട്ടാണോ അല്ലയോ വക്കാലത്ത് എന്നതിന് ഇദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. സൗജന്യ നിയമസഹായമെന്നു പറഞ്ഞ് വക്കാലത്ത് ഏറ്റെടുത്തിട്ടില്ല. ബന്ധുക്കൾ സമീപിച്ചിട്ടാണ് ജോളിയുടെ കേസ് ഏറ്റെടുത്തത്. മജിസ്ട്രേറ്റിെൻറ സമ്മതത്തോടെയായിരുന്നു നടപടിയെന്നും ഹിജാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
