Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേരറിയാൻ ഡോ....

നേരറിയാൻ ഡോ. ഡോഗ്രയുടെ ബുദ്ധിയും...

text_fields
bookmark_border
T-D-Dogra
cancel

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​​െൻറ ദു​രൂ​ഹ​ത​ക​ൾ നീ​ക്കാ​ൻ ഫോ​റ​ൻ​സി​ക് മെ​ഡ ി​സി​ൻ വി​ദ​ഗ്​​ധ​ൻ ഡോ. ​ടി.​ഡി. ഡോ​ഗ്ര​യു​ടെ സ​ഹാ​യ​വും! കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ താ​ൻ ചി​ല വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്ന്​ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ പ​റ​ഞ്ഞു. അ​തി​ൽ ഒ​ന്നാ​മ​ത്തെ പേ​ര്​ ഒാ​ള്‍ ഇ​ന്ത്യ ഇ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സി​​െൻറ മു​ന്‍ ഡ​യ​റ​ക്ട​റും ഫോ​റ​ന്‍സി​ക് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന േഡാ. ​തി​ര​ത്​ ദാ​സ്​ ഡോ​ഗ്ര എ​ന്ന ടി.​ഡി. ഡോ​ഗ്ര​യു​ടേ​താ​ണ്​​.

ഇ​ന്ത്യ​യി​ലും പു​റ​ത്തും ഫോ​റ​ൻ​സി​ക് മെ​ഡി​സി​നി​ൽ പ്ര​ശ​സ്​​ത​നാ​ണ്​ 72 കാ​ര​നാ​യ ഡോ​ഗ്ര. ഫോ​റ​ൻ​സി​ക് മെ​ഡി​സി​നി​ൽ നി​ര​വ​ധി ആ​ധി​കാ​രി​ക പ്ര​ബ​ന്ധ​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച പ​ല കേ​സു​ക​ളി​ലും ​ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ളി​ലൂ​ടെ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു​ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ഡോ​ഗ്രെ​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ്​ കൂ​ട​ത്താ​യി​യി​ലേ​തെ​ന്ന്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്​​ത്രീ​യ-​സാ​േ​ങ്ക​തി​ക തെ​ളി​വു​ക​ളാ​ണ്​ നി​ർ​ണാ​യ​കം. അ​തി​ന്​ ഡോ​ഗ്ര​യു​ടെ സ​ഹാ​യം മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്.

ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ ഡോ. ​ഡോ​ഗ്ര 1976ൽ ​ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്നാ​ണ്​ ഫോ​റ​ൻ​സി​ക് മെ​ഡി​സി​നി​ൽ എം.​ഡി പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ഥാ​രി കൊ​ല​പാ​ത​ക​ങ്ങ​ൾ, ഇ​ശ്​റത് ജ​ഹാ​ൻ, സൊ​ഹ്റാ​ബു​ദ്ദീ​ൻ ശൈഖ്​, തു​ള​സി​റാം പ്ര​ജാ​പ​തി തു​ട​ങ്ങി​യ​വ​രു​ടെ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ, ബി​ൽ​ക്കി​സ് ബാ​നു കേ​സ്, ഷോ​പ്പി​യാ​ൻ ബ​ലാ​ത്സം​ഗം, ആ​രു​ഷി ത​ൽ​വാ​ർ വ​ധം തു​ട​ങ്ങി​യ പ​ല കേ​സു​ക​ൾ​ക്കും തു​മ്പു​ണ്ടാ​ക്കാ​നാ​യി. ഇ​ന്ദി​ര ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി വ​ധ​ങ്ങ​ൾ, ഖൈ​ർ​ലാ​ഞ്ചി കൂ​ട്ട​ക്കൊ​ല എ​ന്നി​വ​യി​ലും മെ​ഡി​ക്കോ ലീ​ഗ​ൽ അ​തോ​റി​റ്റി​യാ​യി പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​ത് ഡോ​ഗ്ര​യാ​യി​രു​ന്നു. കി​ളി​രൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​​ കേ​ര​ള പൊ​ലീ​സ്​ ഡോ​ഗ്ര​യു​ടെ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskoodathai death caseDr. TD DograForensic Medicine Specialist
News Summary - koodathai death case; Dr. TD Dogra Forensic Medicine Specialist -Kerala News
Next Story