കൂടൽമാണിക്യം; കഴകം തസ്തിക പാരമ്പര്യാവകാശമായി മാത്രം കരുതാനാവില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തിക പാരമ്പര്യാവകാശമായി മാത്രം കരുതാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ദേവസ്വത്തിന് സാമ്പത്തിക ശേഷിയുണ്ടെങ്കിൽ രണ്ടുമാസം മാത്രം ചുമതലയുള്ള പാരമ്പര്യ കഴകക്കാരനെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിച്ചയാളെയും റഗുലർ ജീവനക്കാരായി നിയമിക്കാമെന്നും ദേവസ്വം ജോ. സെക്രട്ടറി എം.എസ്. ശ്രീകല സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
2003ലെ കൂടൽമാണിക്യം എംപ്ലോയീസ് റഗുലേഷൻ പ്രകാരമാണ് ക്ഷേത്രത്തിൽ രണ്ട് കഴകം തസ്തികകളുള്ളതെന്നടക്കം ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം.പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്തെ ടി.വി. ഹരികൃഷ്ണൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തിയ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹരജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ജൂലൈ നാലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

