Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊണ്ടോട്ടിയിൽ​...

കൊണ്ടോട്ടിയിൽ​ വീട്ടുവളപ്പിൽ സ്ഫോടനം; നാല്​ വീടുകൾക്ക്​ കേടുപാട്

text_fields
bookmark_border
കൊണ്ടോട്ടിയിൽ​ വീട്ടുവളപ്പിൽ സ്ഫോടനം; നാല്​ വീടുകൾക്ക്​ കേടുപാട്
cancel

കൊ​ണ്ടോ​ട്ടി: വീ​ട്ടു​വ​ള​പ്പി​ലെ ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ ഉ​ഗ്ര​സ്​​ഫോ​ട​നം. സ​മീ​പ​ത്തെ നാ​ല്​ വീ​ടു​ക​ൾ​ക്ക്​ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കൊ​ണ്ടോ​ട്ടി-​എ​ട​വ​ണ്ണ​പ്പാ​റ റോ​ഡി​ൽ വെ​ട്ടു​കാ​ട്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം. കൃ​ഷി​ഭ​വ​ന്​ സ​മീ​പം ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​േ​ട്ട​ഴ്​​സി​ലാ​ണ്​ സ്​​ഫോ​ട​നം. ക്വാ​ർ​േ​ട്ട​ഴ്​​സി​​ൽ താ​മ​സി​ക്കു​ന്ന പ​ള​നി​യ​മ്മ വീ​ട്ടു​മു​റ്റ​ത്ത് പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ര്‍ന്ന്​ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. അ​ൽ​പ​സ​മ​യ​ത്തി​ന​ക​മാ​ണ്​ ഉ​ഗ്ര​ശ​ബ്​​ദ​ത്തോ​ടെ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ബോം​ബ്‌ സ്‌​ക്വാ​ഡും പൊ​ലീ​സ്​ നാ​യ സോ​ൾ​ജ്യ​റും ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്‌​ഫോ​ട​ക​വ​സ്തു സം​ബ​ന്ധി​ച്ച്​ വി​വ​രം​ ല​ഭി​ച്ചി​ട്ടി​ല്ല.  

പ​റ​മ്പി​ൽ സൂ​ക്ഷി​ച്ച​തോ ഉ​പേ​ക്ഷി​ച്ച​തോ ആ​യ, ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​ഫോ​ട​ക​വ​സ്തു തീ​പി​ടി​ച്ച് പൊ​ട്ടി​യ​താ​വാ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി​ക​ളാ​യ ഇ​ള​ങ്കോ​വ​നും ചി​ന്ന​ദു​രൈ​യും നേ​ര​ത്തെ ക്വാ​ർ​ട്ടേ​ഴ്​​സി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സ്​​ഫോ​ട​ന​ത്തി​ൽ ക്വാ​ർ​േ​ട്ട​ഴ്​​സി​ന്​ മു​ന്‍വ​ശ​ത്തെ വെ​ള്ളി​ല​ശ്ശേ​രി ക​രു​വ​ഞ്ചോ​ല മു​ഹ​മ്മ​ദി​​​െൻറ വീ​ടി​നും മു​ഹ​മ്മ​ദി​​​െൻറ സ​ഹോ​ദ​ര​​പു​ത്ര​ൻ ഫാ​യി​സ്, റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ പാ​ല​ത്ത​റ ജ​യ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ വീ​ടി​നും ജ​യ​രാ​ജ​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ​ന​സേ​വ​ന കേ​ന്ദ്രം, സ​മീ​പ​ത്തെ കൃ​ഷി ഓ​ഫി​സ് എ​ന്നി​വ​ക്കും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​ട്ടു​ണ്ട്​. മു​ഹ​മ്മ​ദി​​​െൻറ വീ​ടി​നാ​ണ് കൂ​ടു​ത​ല്‍ കേ​ടു​പാ​ട്.  

കൊ​ണ്ടോ​ട്ടി സി.​െ​എ. എം. ​മു​ഹ​മ്മ​ദ്​ ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ, മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കെ.​എ. സ​ഗീ​ർ, കൊ​ണ്ടോ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​സ്. ജ​യ​കു​മാ​ര​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKondotty blastHouse Compound Blast
News Summary - Kondotty House Compound Blast -Kerala News
Next Story