മരങ്ങള്‍ കടപുഴകി വീണു; ആദിവാസി കുടില്‍ നാമാവശേഷമായി
text_fieldsകുളത്തൂപ്പുഴ: അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി ആദിവാസി കുടിലിന് മുകളിലേക്ക് വീണു. ശനിയാഴ്ച രാവിലെ 11ഓടെ പെരുവഴിക്കാല കോളനിയില്‍ വട്ടക്കരിക്കം മരുതിമൂട് വീട്ടില്‍ സജിയുടെ പ്ലാസ്റ്റിക് ഷീറ്റു മറച്ച് കെട്ടിയുണ്ടാക്കിയ കുടിലിന് മുകളിലേക്കാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്.
സംഭവസമയത്ത് സജി ജോലിക്ക് പോയിരുന്നതിനാലും ഭാര്യയും മൂന്നു കുട്ടികളും തൊട്ടടുത്തുള്ള കുടുംബവീട്ടിലായിരുന്നതിനാലും അപകടം ഒഴിവായി. തെന്മല വനം റേഞ്ച് കല്ലുവരമ്പ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരത്തിെൻറ ചില്ലകളും ശിഖരങ്ങളും വെട്ടിമാറ്റി.
കുടുംബഓഹരിയായി ലഭിച്ച സ്ഥലത്ത് കാട്ടുകമ്പുകളും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ കുടിൽ തകർന്നതോടെ അന്തിയുറങ്ങാന്‍ മറ്റ് മാര്‍ഗം കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബം. പട്ടികവര്‍ഗ വകുപ്പില്‍നിന്ന് ഭവനനിർമാണത്തിന് ആനൂകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സജിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
