Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ർ ജീ​വ​ന​ക്കാ​ര​നെ...

ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt??????

ക​രു​നാ​ഗ​പ്പ​ള്ളി: ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് മാ​ല ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. ത​ഴ​വ ക​ട​ത്തൂ​ർ എ​ന്ന​മ്പി​ൽ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന അ​ഖി​ലാ​ണ്​ (26) അ​റ​സ്​​റ്റി​ലാ​യ​ത്. മൂ​ന്നു​മാ​സം മു​മ്പ് ക​രു​നാ​ഗ​പ്പ​ള്ളി മാ​ർ​ക്ക​റ്റി​നു സ​മീ​പം രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് റൂ​മി​ലേ​ക്ക് മ​ട​ങ്ങി​യ ബാ​ർ ജീ​വ​ന​ക്കാ​ര​നെ ഒ​മ്പ​തം​ഗ​സം​ഘം ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്നി​രു​ന്നു. ഈ ​കേ​സി​ലെ നാ​ലു​പേ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തു.

 

ക​ഴി​ഞ്ഞ 26ന് ​വൈ​കീ​​ട്ടോ​ടെ ക​ട​ത്തൂ​ർ ശാ​സ്താം​പൊ​യ്ക​യി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ധ്യ​വ​യ​സ്ക​യെ​യും മ​ക്ക​ളെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലെ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി​കൂ​ടി​യാ​ണ് അ​ഖി​ൽ. ഓ​ച്ചി​റ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബാ​ർ മാ​നേ​ജ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ  ബി. ​ഗോ​പ​കു​മാ​റി​ന് കി​ട്ടി​യ വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ എ​സ്. മ​ഞ്​​ജു​ലാ​ലി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ അ​ലോ​ഷ്യ​സ്, എ.​എ​സ്.​ഐ അ​ജി​ത്ത്, എ​സ്.​പി.​ഒ നി​സാ​മു​ദീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - Karunagappalli arrest-kerala news
Next Story