Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ യുവാവി​െൻറ...

കാണാതായ യുവാവി​െൻറ മൃതദേഹം തമിഴ്​നാട്ടിൽ; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കാണാതായ യുവാവി​െൻറ മൃതദേഹം തമിഴ്​നാട്ടിൽ; രണ്ടുപേർ പിടിയിൽ
cancel

കൊല്ലം: പേരൂർ കൊറ്റങ്കരയിൽനിന്ന്​ കാണാതായ യുവാവി​​​െൻറ മൃതദേഹം തമിഴ്​നാട്ടിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട​ുപേരെ ഇരവിപുരം പൊലീസ്​ പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോയശേഷം കൊന്ന്​ തമിഴ്നാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെ കുഴിയിൽ തള്ളുകയായിരുന്നെന്ന്​ പിടിയിലായവർ മൊഴിനൽകി. ഇതി​​​െൻറ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

കൊറ്റങ്കര അയ്യരുമുക്കിന് സമീപം പ്രോമിസ് ലാൻഡിൽ ജോൺസ​​​െൻറയും ട്രീസയുടെയും മകൻ രൻജു എന്ന രൻജിത് ജോൺസ​​​െൻറ (40) മൃതദേഹമാണ്​കണ്ടെത്തിയത്. വീട്ടിൽ പ്രാവ്​ വളർത്തലും കച്ചവടവുമായി കഴിഞ്ഞിരുന്ന രൻജിത്തിനെ ആഗസ്​റ്റ്​ 15ന് വൈകീട്ട് മൂന്നരയോടെ ഒരു സംഘം കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.

കൊല്ലം എ.സി.പിയുടെ മേൽനോട്ടത്തിൽ ഇരവിപുരം സി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തി​​​െൻറ ചുരുളഴിഞ്ഞത്. മദ്യപിക്കാനെന്ന പേരിൽ കൊണ്ടുപോയ രൻജിത്തിനെ അന്നുതന്നെ ചാത്തന്നൂർ പോളച്ചിറ ഏലയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്​ കൊലപ്പെടുത്തി. രാത്രി എ​േട്ടാടെ മൃതദേഹം വഴിനാഗർകോവിൽ-തിരുനൽവേലി റോഡിലെ സമൂതപുരം പൊന്നാങ്കുടിയി​െല ക്വാറി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തെ കുഴിയിൽ ഉപേക്ഷിച്ചു. തുടർന്ന്​ പ്രതികൾ കുറ്റാലം വഴി മടങ്ങി.

രൻജിത്തി​​​െൻറ മൊബൈൽ ഫോണിൽ അവസാനം വന്ന കാളുകൾ പരിശോധിച്ചാണ് രണ്ടുപേരെ പിടികൂടിയത്. മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണി, ചാമ്പക്കുളം സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായതെന്ന്​ അറിയുന്നു. ഇവരുടെ അറസ്​റ്റ്​ പിന്നീട്​ രേഖപ്പെടുത്തും. ഒരാൾ പ്രതികൾക്ക് സഹായം ചെയ്തതി​​​െൻറ പേരിലാണ് പിടിയിലായത്. പ്രധാന പ്രതികളായ നാലുപേർക്കായി തിരച്ചിൽ ആരംഭിച്ചു.

മൃതദേഹം ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നായിരുന്നു പ്രതികളിലൊരാൾ പൊലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യംചെയ്​തപ്പോൾ മൃതദേഹം തമിഴ്നാട്ടിലാണ് ഉപേക്ഷിച്ചതെന്ന്​ മൊഴി നൽകി. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം അന്വേഷണ സംഘം പ്രതികളുമായി വെള്ളിയാഴ്​ച രാവിലെ തമിഴ്നാട്ടിലെത്തി മൃതദേഹം കണ്ടെത്തി.

അഴുകിയനിലയിലായിരുന്ന മൃതദേഹത്തിലെ പച്ചകുത്തിയ പാടാണ് തിരിച്ചറിയാൻ വഴിയൊരുക്കിയത്. പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശനിയാഴ്ച രാവിലെ 10ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഒളിവിലുള്ള പ്രധാന പ്രതിക്ക് കൊല്ലപ്പെട്ട രൻജിത്തിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന്​ പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskollam youth murder
News Summary - kollam youth murder- kerala news
Next Story