Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

text_fields
bookmark_border
തീ കൊളുത്തിയ യുവാവ് ഇന്നലെ ജീവനൊടുക്കിയിരുന്നു
crime
cancel

കൊല്ലം: കരുനാഗപ്പള്ളി അഴീക്കലിൽ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷൈജാമോള്‍ മരണത്തിന് കീഴടങ്ങിയത്. തീ കൊളുത്തിയ പാലാ സ്വദേശി ഷിബു ചാക്കോ ഇന്നലെ ജീവനൊടുക്കിയിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെ അഴീക്കലിലെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷൈജാമോള്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഷൈജയുടെ മാതാപിതാക്കളുടെ നിലവിലി കേട്ട് നാട്ടുകാർ ഓടിയെത്തിയ ശേഷമാണ് ഷിബു സ്വയം തീകൊളുത്തിയത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബു ഇന്നലെ രാത്രി തന്നെ മരിച്ചു.

നാല് വർഷമായി ഷൈജാമോളും ഷിബു ചാക്കോയും ഒന്നിച്ചു ജീവിക്കുകയായിരുന്നു. ഷിബു ചാക്കോ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam, a young woman died after her friend threw petrol on her and set her on fire
Next Story