Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന്‌ അംഗീകാരം

text_fields
bookmark_border
കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന്‌ അംഗീകാരം
cancel

തിരുവനന്തപുരം: കൊല്ലം നഗരപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിന്‌ അംഗീകാരം നൽകിയതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കൽ നിർദേശമാണ്‌ അംഗീകരിച്ചത്‌. 8.341 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌.

മേവറം- കാവനാട്‌ റോഡിൽ 1423 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ 325.52 കോടി രൂപയാണ്‌ അനുവദിക്കുക. റെയില്‍വേ സ്റ്റേഷന്‍ -ഡീസന്റ്‌ ജങ്‌ഷൻ റോഡിൽ 248.64 സെന്റ്‌ ഏറ്റെടുക്കാൻ 41.41 കോടി രൂപ വകയിരുത്തി. തിരുമുല്ലവാരം –കച്ചേരി ജങ്‌ഷന്‍ റോഡിൽ 396.69 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ 68.72 കോടി രൂപയാണ്‌ ചെലവ്‌. 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ്‌ ഇനത്തിലും ലഭ്യമാക്കുമെന്ന് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam Urban Road Development Project: Approval for land acquisition of Rs 436.15 crore
Next Story