കൊല്ലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർഥിനിർണയ ചർച്ചകളടക്കം നടത്തി സജീവമായി. കഴിഞ്ഞതവണ ജില്ലയിലെ 11 മണ്ഡലങ്ങളിലും എൽ.ഡി.എഫിനായിരുന്നു ആധിപത്യം. ഇത്തവണയും വിജയം ആവർത്തികാനാകുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. ജില്ലയിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ.
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ ആധികാരിക വിജയത്തിൽനിന്ന് ചെറിയ വ്യതിയാനമുണ്ടായെങ്കിലും ജില്ലയിൽ ഇടതുമുന്നണിയാണ് ആധിപത്യം നിലനിർത്തിയത്. കോർപറേഷനിലും ജില്ല പഞ്ചായത്തിലും നേടിയ മികച്ച വിജയം ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും പ്രതിഫലിപ്പിക്കാനായില്ല. ജില്ലയുടെ ചരിത്രത്തിലെ മികച്ച നേട്ടത്തിലേക്കാണ് എൻ.ഡി.എ മുന്നേറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വരുന്നതിനാൽ നേട്ടം നിലനിർത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. ആഴക്കടൽ മത്സ്യബന്ധന കരാർ ഉൾപ്പടെ സമീപകാലത്തുണ്ടായ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നത്. മുന്നണികൾ ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
കൊല്ലം മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ എം. മുകേഷ് തന്നെ മത്സരിക്കാനാണ് സാധ്യത. താരപരിവേഷവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞതവണ മത്സരിച്ച സൂരജ് രവി, ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എന്നിവരുടെ പേരാണ് യു.ഡി.എഫിൽ നിന്നറിയുന്നത്്. ഇരവിപുരം മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ എം. നൗഷാദ് എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൽ ആർ.എസ്.പിയിലെ എ.എ. അസീസ്, ബാബു ദിവാകരൻ എന്നിവരിൽ ഒരാൾക്കാണ് സാധ്യത.
ചാത്തന്നൂരിൽ സിറ്റിങ് എം.എൽ.എ ജി.എസ്. ജയലാൽ, ജെ. ചിഞ്ചുറാണി എന്നിവരാണ് എൽ.ഡി.എഫ് സാധ്യതാ പട്ടികയിലുള്ളത്. യു.ഡി.എഫിൽ ബിന്ദുകൃഷ്ണ, എൻ. പീതാംബരക്കുറുപ്പ്, നെടുങ്ങോലം രഘു എന്നിവരുടെ പേരുണ്ട്. ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകിയാൽ ജി. ദേവരാജനോ വി. റാംമോഹനോ സ്ഥാനാർഥിയാകും. കഴിഞ്ഞതവണ ബി.ജെ.പി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ചവറയിൽ എൻ. വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്തിനാണ് എൽ.ഡി.എഫിൽ സാധ്യത. ആർ.എസ്.പിയുടെ ഷിബു ബേബിജോണാണ് യു.ഡി.എഫ് സ്ഥാനാർഥി. കരുനാഗപ്പള്ളിയിൽ സിറ്റിങ് എം.എൽ.എ ആർ. രാമചന്ദ്രൻ എൽ.ഡി.എഫിനു വേണ്ടി വീണ്ടുമെത്താൻ സാധ്യതയേറി. യു.ഡി.എഫിനുവേണ്ടി കഴിഞ്ഞ തവണ മത്സരിച്ച സി.ആർ. മഹേഷിനാണ് സാധ്യത. കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയോടൊപ്പം എസ്.എൽ. സജികുമാറിെൻറ പേരും ഉയർരുന്നുണ്ട്. യു.ഡി.എഫിനായി എ. ഷാനവാസ്ഖാൻ, ശൂരനാട് രാജശേഖരൻ, കല്ലട രേമേശ് എന്നിവരാണ് പട്ടികയിലുള്ളത്. ചടയമംഗലത്ത് ഇത്തവണ സി.പി.ഐക്ക് വേണ്ടി എ. മുസ്തഫയോ പി. പ്രസാദോ സ്ഥാനാർഥിയാകാൻ സാധ്യത.
യു.ഡി.എഫിൽ മുസ്ലിം ലീഗിനു വേണ്ടി എം. അൻസാറുദ്ദീനാണ് സാധ്യത. പത്തനാപുരം മണ്ഡലത്തിൽ കെ.ബി. ഗണേഷ്കുമാർ തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചാമക്കാല ജ്യോതികുമാറിെൻറ പേരുൾെപ്പടെ യു.ഡി.എഫ് പട്ടികയിലുണ്ട്. കൊട്ടാരക്കര മണ്ഡലത്തിൽ സി.പി.എമ്മിെൻറ കെ.എൻ. ബാലഗോപാലിനാണ് സാധ്യത. ജില്ല പഞ്ചായത്തംഗം ആർ. രശ്മി, പി.സി. വിഷ്ണുനാഥ് എന്നിവരാണ് യു.ഡി.എഫ് സാധ്യത പട്ടികയിൽ. മന്ത്രി കെ. രാജുവിെൻറ മണ്ഡലമായ പുനലൂരിൽ പി.എസ്. സുപാലിനാണ് എൽ.ഡി.എഫിൽ സാധ്യത. സഞ്ജയ്ഖാൻ, പുനലൂർ മധു, ഉറുകുന്ന് ശശിധരൻ എന്നീ നേതാക്കളുടെ പേരാണ് യു.ഡി.എഫിൽ. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ തവണത്തെ പോലെ ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരാകും എതിരാളി.
സഹകരണം അനിവാര്യം –കലക്ടര്‍
കൊല്ലം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സുതാര്യമായ സഹകരണം അനിവാര്യമാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തെരഞ്ഞെടുപ്പ് നടപടികക്രമങ്ങളും നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.
വിമര്ശനങ്ങള്ക്കിടവരാത്തവിധം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പ്രത്യേകിച്ച് വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് സീലിങ്, ഓപണിങ് തുടങ്ങിയവയില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണ്. വിവരങ്ങള്‍ കൃത്യമായിരിക്കുന്നു എന്നുറപ്പാക്കാന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ് കൂട്ടായ്മ ഉടന്‍ രൂപവത്ക്കരിക്കും.
പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണം, സ്വകാര്യ മേഖലയില്‍ പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം, സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടിങ്, വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, വോട്ടര്‍ പട്ടിക ശുദ്ധീകരണം, െതരഞ്ഞെടുപ്പ് യോഗസ്ഥലങ്ങള്‍, ഹരിതചട്ട പാലനം, സി-വിജില്‍ ആപ് സംവിധാനം, വിവിധ സ്ക്വാഡുകള്‍, മാധ്യമ നിരീക്ഷണ സമിതി എന്നിവയുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളെക്കുറിച്ചും കേന്ദ്ര സേനാംഗങ്ങളുടെ പോസ്റ്റിങ് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണനും റൂറല്‍ പൊലീസ് മേധാവി കെ.ബി. രവിയും യോഗത്തില്‍ വിശദമാക്കി.
സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. വരദരാജന്, കുരീപ്പുഴ ഷാനവാസ,് തൃദീപ്, നയാസ് മുഹമ്മദ്, ആറ്റൂര്‍ ശരത്ചന്ദ്രന്, രാമചന്ദ്രന്, ജി. ലാലു, തമ്പി പുന്നത്തല, രത്നകുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍, 11 നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികള്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രവര്‍ത്തനം മികച്ചരീതിയിൽ പുരോഗമിക്കുന്നതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തെരഞ്ഞെടുപ്പ് നടത്തിപ്പിെൻറ ചുമതലയുള്ള വിവിധ നോഡല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി അദ്ദേഹം വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടരുകയാണ്. ഒപ്പം കോവിഡ് പ്രതിരോധ വാക്സിനേഷനും. കോവിഡ് പശ്ചാത്തലത്തില്‍ വോട്ടെടുപ്പിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചാകും അത് സാധ്യമാക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
വോട്ടുയന്ത്രങ്ങളുടെ ക്രമീകരണം തുടരുകയാണ്. പെരുമാറ്റച്ചട്ടം പാലിക്കുെന്നന്ന് ഉറപ്പാക്കുന്നതിനുള്ള സ്ക്വാഡുകളും സജീവമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളും പരമാവധി പേരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും കാര്യക്ഷമമായി നടപ്പാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. കോവിഡ് സാഹചര്യം കൂടി മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചര്‍ച്ച ചെയ്തു.
ഇതുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് വിജ്ഞാപനം വരുന്നതിന് 10 ദിവസം മുമ്പ് വരെ അവസരമുണ്ടെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. എ.ഡി.എം അലക്സ് പി. തോമസ്, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

