Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൊ​ബേ​ൽ സ​മ്മാ​ന...

നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് പ്ര​ഫ. നെ​ഗേ​ഷി​യു​ടെ സ്​മരണയിൽ കൊല്ലം ടി.കെ.എം കോളജ്

text_fields
bookmark_border
Ei-ichi Negishi
cancel
camera_alt

നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് പ്ര​ഫ. നെ​ഗേ​ഷി​ 2016 ഫെബ്രുവരിയിൽ കൊല്ലം ടി.കെ.എം ആർട്​സ്​ ആൻഡ്​​ സയൻസ്​ കോളജിൽ തങ്ങൾകുഞ്ഞ്​ മുസ്​ലിയാർ സ്​മാരക​പ്രഭാഷണം നടത്തിയപ്പോൾ (ഫയൽ ചിത്രം)

കൊല്ലം: അ​ന്ത​രി​ച്ച നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് പ്ര​ഫ. നെ​ഗേ​ഷി​യു​ടെ സ്മ​ര​ണ​, കൊല്ലം ടി.കെ.എം ആർട്​സ്​ ആൻഡ്​​ സയൻസ്​ കോളജിന്​ ആവശേകരമായ ഒാർമയാണ്​.

ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ നെ​ഗി​ഷി, കോളജിെൻറ സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി നടന്ന ​സ്​ഥാപക ദിനാഘോഷത്തിൽ തങ്ങൾകുഞ്ഞ്​ മുസ്​ലിയാർ സ്​മാരക പ്രഭാഷണം നടത്താനായാണ്​ എത്തിയത്​. 2000ത്തി​ലെ ര​സ​ത​ന്ത്ര നൊ​േ​ബ​ൽ സ​മ്മാ​ന ജേ​താ​വാ​യ അദ്ദേഹം 2016 ഫെ​ബ്രു​വ​രി 11നാ​ണ് ടി.കെ.എമ്മിൽ എത്തിയത്​. ഉപഹാരം സമർപ്പിക്കലും പൊന്നാടയണിയക്കലും ടി.കെ.എം ട്രസ്​റ്റ്​ ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർ നിർവഹിച്ചു.

അധ്യാപകർക്കും വിദ്യാർഥികൾക്കും സ്​കൂൾ വിദ്യാർഥികൾക്കുമടക്കം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

കേരള സർവകലാശാലയിൽ അദ്ദേഹം സന്ദർശിച്ച ഏക കോളജുമായിരുന്നു ടി.കെ.എം. ചങ്ങനാശ്ശേരി എസ്​.ബി, കോട്ടയം സി.എം.എസ്​, തേവര എസ്​.എച്ച്​ എന്നീ കോളജുകളിലും അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. ലോക പ്രശസ്​തനായ ഒരു നൊബേൽ സമ്മാന ജേതാവിനെ കാണാനും ഇടപഴകാനുള്ള ഭാഗ്യം ലഭിച്ചു എന്നു മാത്രമല്ല, അദ്ദേഹത്തി​െൻറ ലാളിത്യം അനുഭവിക്കാനും ഇടയായി എന്നത്​ ചടങ്ങിൽ പ​െങ്കടുത്ത എല്ലാവരുടെയും ജീവിതത്തിലെ സുവർണാനുഭവമായിരുന്നു.

പ്ര​ഫ. നെ​ഗേ​ഷി​യുടെ നിര്യാണത്തിൽ അനുശോചിച്ച്​ കോളജിൽ യോഗം ചേരുകയും ടി.കെ.എം ട്രസ്​റ്റും ചെയർമാൻ ഷഹാൽ ഹസൻ മുസ്​ലിയാറും അനുശോചനം അറിയിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ei-ichi Negishi
News Summary - kollam tkm college in the memory of Ei-ichi Negishi
Next Story