Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലേക്ക് വരുന്ന...

ശബരിമലയിലേക്ക് വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി

text_fields
bookmark_border
ശബരിമലയിലേക്ക് വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി
cancel

ചവറ: ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന യുവതിയുടെ കാലിൽ പിടിച്ച് വലിച്ചുകീറണമെന്നും ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്ന് നടൻ കൊല്ലം തുളസി പറഞ്ഞു. എൻ.ഡി.എ ചെയർമാൻ പി.എസ്​. ശ്രീധരൻപിള്ള നയിക്കുന്ന ശബരി സംരക്ഷണ യാത്രക്ക് ചവറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉത്തരവിറക്കിയ ജഡ്ജിമാർ ശുംഭന്മാരാണ്. അയ്യപ്പനാമജപം ഇവിടെകൊണ്ട് അവസാനിപ്പിക്കരുത്​. വേണ്ടിവന്നാൽ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണം. ശബരിമലയിൽ യുവതിപ്രവേശനം ഒരു നിലയ്ക്കും അനുവദിക്കരുത്​’ -അദ്ദേഹം പറഞ്ഞു. അയ്യപ്പനാമം ചൊല്ലി അണികളെ ആവേശം കൊള്ളിക്കാനും അഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെ അദ്ദേഹം ശ്രമിച്ചു.


കൊല്ലം തുളസിക്ക്​ പഴയ സിനിമയിലെ ഒാർമ -പി. സതീദേവി
ആലപ്പുഴ: ശബരിമലയിലെത്തുന്ന സ്​ത്രീകളെ വലിച്ചുകീറണമെന്ന്​ നടൻ കൊല്ലം തുളസി പരസ്യമായി ആഹ്വാനം ചെയ്​തത്​ പഴയ ബലാത്സംഗ സിനിമകളിൽ അഭിനയിച്ച രംഗങ്ങളോർത്താണെന്ന്​ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്​ഥാന സെക്രട്ടറി പി. സതീദേവി. വിശ്വാസത്തി​​​​െൻറ മറവിൽ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും ആവശ്യപ്പെട്ട്​ അസോസിയേഷൻ സംഘടിപ്പിച്ച വനിത കൂട്ടായ്​മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ.

ഏകാന്തതയിലിരുന്ന്​ പ്രാർഥനപൂർവം ചെയ്യേണ്ടതാണ്​ നാമജപം. അല്ലാതെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം ചൊരിയലല്ല. പുരുഷ​​​​െൻറ ശരീരസ്രവങ്ങൾ തീർഥവും സ്​ത്രീയുടേത്​ അശുദ്ധിയുമാണെന്ന്​ പറയുന്നതി​ലടങ്ങിയത്​ പുരുഷാധിപത്യം പിന്തുടരുന്ന യുക്​തിരാഹിത്യമാണ്​. ശബരിമലയിലെന്ന പോലെ സുപ്രീംകോടതി നേരത്തേ ക്രിസ്​ത്യൻ പിന്തുടർച്ചാവകാശ ബിൽ, മുസ്​ലിം സ്​ത്രീകളുടെ വിവാഹമോചന വിഷയം തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ടതൊന്നും ബി.ജെ.പിക്കാർ അറിഞ്ഞിട്ടി​െല്ലന്ന്​ അവർ പരിഹസിച്ചു. ജില്ല പ്രസിഡൻറ്​ പുഷ്​പലത മധു അധ്യക്ഷത വഹിച്ചു. സി.എസ്​. സുജാത, യു. പ്രതിഭ എം.എൽ.എ തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimnsskerala newsrahul easwarsabarimala verdictSabarimala NewsBJPBJPsupreme court
News Summary - kollam thulasi on sabarimala- kerala news
Next Story