Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരനെ കരണത്തടിച്ച് സ്കൂൾ ജീവനക്കാരൻ; തല്ലിയത് എച്ചില്‍ കൈകൊണ്ട്, പ്രതിഷേധം

text_fields
bookmark_border
school staff slaps student
cancel

കൊല്ലം: സ്‌കൂളിലെ ജീവനക്കാരന്‍ ഒമ്പതാം ക്ലാസുകാരനെ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചുവെന്ന് പരാതി. കൊല്ലം കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ പ്യൂണ്‍ ആയ രജീഷാണ് കുട്ടിയുടെ കരണത്തടിച്ചത്.

സെപ്റ്റംബര്‍ 13നാണ് സംഭവം. കാറ്റടിച്ച് ജനല്‍ അടഞ്ഞതിനെ തുടര്‍ന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ രജീഷ് മര്‍ദിച്ചുവെന്നാണ് പരാതി. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. സംഭവത്തിന് പിന്നാലെ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതർ നടപടിയെടുക്കാമെന്ന് വാക്ക് പറഞ്ഞിരുന്നുവെന്നും അതിനെ തുടർന്ന് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചെന്നും വിദ്യാര്‍ഥി പറഞ്ഞു.

സംഭവത്തെത്തുടർന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂളിലെ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. രജീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student Allegedly Assaulted by School Staff in Kollam
Next Story