കാറിടിച്ച് ഒമ്പതുവയസുകാരൻ മരിച്ചതറിയിച്ചുളള ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്‍റിട്ടു; കൊല്ലം സ്വദേശി പിടിയിൽ
text_fieldsആലപ്പുഴ: സൈക്കിളിൽ കാറിടിച്ച് മരിച്ച ഒമ്പതുവയസുകാരനെതിരെ അശ്ലീല കമന്‍റിട്ട യുവാവ് പിടിയിൽ. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ മൂന്നിന് പുന്നപ്രയിൽവെച്ചാണ് ഒമ്പതുവയസുകാരൻ മുഹമ്മദ് സഹൽ കാറിടിച്ച് മരിച്ചത്. ഫേസ്ബുക്കിൽ ഈ അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ച് അറിയിച്ചുള്ള പോസ്റ്റിൽ ഇയാൾ അശ്ലീലവും വിദ്വേഷപരവുമായ കമന്‍റിടുകയായിരുന്നു.
വിദേശത്തായിരുന്ന പിതാവ് അബ്ദുൽ സലാമിന് മകനെ അവസാനമായി കാണാനോ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ അബ്ദുൽ സലാം മകന്റെ മരണവിവരം പങ്കുവെച്ച സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ മകനെ അപമാനിച്ചുള്ള അശ്ലീല കമന്റ് കാണുകയായിരുന്നു. ഇതോടെ സഹലിന്‍റെ കുടുംബം പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
മരിച്ച കുട്ടിയെ അപമാനിക്കുന്നത് മാത്രമല്ല, സാമുദായിക സ്പർധ വളർത്തുന്ന കമന്‍റാണ് പ്രതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സൈബർ പൊലീസ് പ്രതിയെ തുടർനടപടികൾക്കായി പുന്നപ്ര പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

