നിെൻറ എം.എൽ.എ മരിച്ചോ? ഇത് വെളച്ചിൽ തന്നെ, നിന്നെ ചൂരലിന് അടിക്കണം; സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്ത് എം.മുകേഷ് എം.എൽ.എ
text_fieldsഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായി സംസാരിച്ചും കൊല്ലം എം.എൽ.എ എം.മുകേഷ്. കുട്ടിയും മുകേഷും തമ്മിലുള്ള സംഭാഷണത്തിെൻറ ഫോൺ കോൾ റെക്കോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ് എം.എൽ.എയെ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി.
ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു എം.എൽ.എയുടെ സംസാരം. 'ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എം.എൽ.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്'എന്നുതുടങ്ങി പിന്നീടങ്ങോട്ട് ശകാരവർഷമായി. ഞാനൊരു സ്റ്റുഡൻറ് ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞു. ആരായാലും തന്നെ വിളിക്കേണ്ടെന്നായിരുന്നു എം.എൽ.എയുടെ മറുപടി. കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സ്വന്തം എം.എൽ.എയുടെ നമ്പർ തരാതെ വേറേരാജ്യത്തുള്ള എം.എൽ.എയുടെ നമ്പർ തന്ന കൂട്ടുകാരനാരാണെന്നും മുകേഷ് ചോദിച്ചു.
താൻ വലിയ ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണെന്നും തന്നെ ആളുകൾ പരിഹസിക്കുന്നുവെന്നുമായി പിന്നീടുള്ള പ്രതികരണം. ഇതോടെ കുട്ടി സോറി പറഞ്ഞു. സോറി ഒന്നും പറയേണ്ടെന്നും ഇത് നല്ല അസ്സൽ വെളച്ചിലാണെന്നുമായി എം.എൽ.എ. സംഭാഷണം സമൂഹമാധ്യമത്തിൽ എത്തിയതോടെ രൂക്ഷ വിമർശനമാണ് മുകേഷ് എം.എൽ.എക്കെതിരേ ഉയരുന്നത്. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ആൾ എങ്ങിനെ ജനസേവനം നടത്തുമെന്നും നിരവധിപേർ ചോദിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

