വാക്സിൻ സ്വീകരിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ച നഴ്സിന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsഓച്ചിറ: സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ച നഴ്സിന്റെ മൃതദേഹം സംസ്കരിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര ഗുരുതീർഥം വീട്ടിൽ രമണെൻറ ഭാര്യ സുജ(52)യാണ് കഴിഞ്ഞദിവസം മരിച്ചത്.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഇവർ വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. നിരീക്ഷണത്തിന് ശേഷം ജോലിയിൽ പ്രവേശിപ്പിച്ച ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു.
മൃതദേഹം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ശനിയാഴ്ച പോസ്റ്റ്േമാർട്ടം നടത്തി. മെഡിക്കൽ ബോർഡ് കൂടിയശേഷം വൈകീട്ടാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. അന്തരികാവയവങ്ങൾ ബയോ ക്ലിക്കായി ശേഖരിച്ചു. ശനിയാഴ്ച സന്ധ്യയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

