Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലത്തെ ഹാർബറുകൾ ഉടൻ തുറക്കും
text_fieldsbookmark_border
കൊല്ലം: താത്ക്കാലികമായി അടച്ചിട്ട ജില്ലയിലെ ഹാർബറുകൾ ഉടൻ തുറക്കാൻ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഹാർബറുകൾ അടച്ചത് രോഗബാധിതരെ കണ്ടെത്താനും പരിശോധന നടത്താനുമാണ്. ബോട്ടുകളിൽ പോയ തൊഴിലാളികൾ, കച്ചവടക്കാർ, ഹെഡ് ലോഡ് തൊഴിലാളികൾ എന്നിവരിൽ രോഗബാധ കണ്ടെത്തിയിരുന്നു.
നീണ്ടകരയിൽ പോസിറ്റീവായ ഒരാൾക്ക് അഴീക്കലിൽ വ്യാപകമായ സമ്പർക്കം കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് ഹാർബറുകൾ താത്ക്കാലികമായി അടച്ചിടേണ്ട സാഹചര്യം വന്നത്. തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാവരുത്. മത്സ്യ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. മത്സ്യ തൊഴിലാളികൾ കുപ്രചരണങ്ങളിൽ വീഴരുതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

