ഹരിപ്പാട്ട് മെമു പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം
text_fieldsഹരിപ്പാട്: കൊല്ലം-എറണാകുളം മെമു ട്രെയിൻ ഹരിപ്പാട്ട് പാളം തെറ്റി. ഒഴിവായത് വൻ ദുരന്തം. ഗാർഡിന് ഗുരുതരമല്ലാത്ത പരിേക്കറ്റു. ശനിയാഴ്ച രാവിെല 10-.20-നാണ് സംഭവം. ഹരിപ്പാട് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ഉടനെയാണ് ഒടുവിലത്തെ ബോഗിയുടെ രണ്ട് വീലുകൾ പാളം തെറ്റിയത്. ഈ സമയം ബോഗിയിൽനിന്ന് തെറിച്ച് വീണ ഗാർഡ് രഞ്ജനാണ് (37) പരിക്കേറ്റത്. വലത് കൈക്കും കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എവിടെയും പിടിക്കാതെ നിന്ന ഗാർഡ് പെെട്ടന്നുണ്ടായ കുലുക്കത്തിൽ താഴെ വീഴുകയായിരുന്നു. ഇരുമ്പ് വീലുകളുടെ തേയ്മാനമാകാം പാളം തെറ്റലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽനിന്ന് വിദഗ്ധർ എത്തി പരിശോധന നടത്തിയാൽ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാവു. ഈ സമയം മറ്റ് സർവിസ് ഇല്ലാത്തതിനാൽ തൊട്ടടുത്ത സ്റ്റേഷനിലൊന്നും െട്രയിനുകൾ പിടിച്ചിടേണ്ടി വന്നില്ല. സ്റ്റേഷനോട് ചേർന്ന ഒന്നാം പ്ലാറ്റ്ഫോമിൽനിന്നും ട്രെയിൻ പുറപ്പെടുമ്പോൾ തൊട്ടടുത്ത പാളങ്ങളിൽ പണി നടക്കുന്നുണ്ടായിരുന്നുവെന്നും െട്രയിൻ പതുക്കെ നീങ്ങുമ്പോൾ വലിയ ശബ്ദം കേട്ട് ഭയന്നുപോയെന്നും യാത്രക്കാരനായ രാജു പറഞ്ഞു.
രണ്ടാം പ്ലാറ്റ്ഫോമിലൂടെയുള്ള സർവിസ് നിർത്തിവെച്ചിട്ടില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ഉച്ചക്ക് 12-ന് കൊച്ചുവേളിയിൽനിന്നും വടക്കോട്ട് പോകുന്ന സംബർക്ക ക്രാന്തി സൂപ്പർ ഫാസ്റ്റിൽ മെമുവിലെ യാത്രക്കാരെ എറണാകുളം വരെ കയറ്റിവിടുകയായിരുന്നു. 12.45ന്എറണാകുളത്തുനിന്ന് ഡീ റെയിലിങ് ജീവനക്കാർ എത്തി പരിശോധന നടത്തിയശേഷം ട്രെയിൻ കൊല്ലത്തേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
