കൊല്ലത്തെ ഫ്ലാറ്റിൽ ലഹരി പാർട്ടി; യുവതിയടക്കം മൂന്ന് പേർ പിടിയിൽ
text_fieldsകൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ യുവതിയുൾപ്പെടെയുള്ളവർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഫ്ലാറ്റിെൻറ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവുൾപ്പെടെ മൂന്ന് പേരെ ആണ് അറസ്റ്റ് ചെയ്തത്. ഒരാൾ ഫ്ലാറ്റിൽനിന്ന് ചാടി രക്ഷപ്പെട്ടു. ഇയാളെയും ചേർത്ത് നാലുപേർക്കെതിരെ കേസെടുത്തു. ഇവരുടെ പക്കൽനിന്നും മാരക രാസമയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ് എന്നിവ കണ്ടെത്തി.
തഴുത്തല പേരയം മണിവീണ വീട്ടിൽ ഉമയനലൂർ ലീന(33), കിളികൊല്ലൂർ മാനവ നഗറിൽ നിന്നും ഇപ്പോൾ കിളികൊല്ലൂർ പ്രിയദർശിനി നഗറിൽ ആഷിയാന അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന ശ്രീജിത്( 27), ആശ്രാമം കാവടിപ്പുറം പുത്തൻ കണ്ടത്തിൽ വീട്ടിൽ ദീപു(26 ) എന്നിവരാണ് പിടിയിലായത്. ദീപുവിനാണ് മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റത്. ഇയാളിൽനിന്നാണ് 0.1523 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. എം.ഡി.എം.എയും കഞ്ചാവും കൈവശം വച്ചതിന് ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്. ലീന നഗരത്തിലെ പ്രധാന മയക്ക് മരുന്ന് ഏജൻറാണ്. ആശ്രാമം സൂര്യമുക്ക് സ്വദേശിയായ ക്യു.ഡി.സി എന്നു വിളിക്കുന്ന ദീപു( 28 ) എന്നയാളാണ് ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപെട്ടത്. ഇയാൾ കൊലപാതക കേസിലും,നിരവധി ലഹരി മരുന്ന് കടത്ത് കേസുകളിലും പ്രതിയാണ്.
ബുധനാഴ്ച വൈകിട്ട് കിളിക്കൊല്ലൂർ പ്രിയദർശിനി നഗറിലെ ആഷിയാന അപ്പാർട്ട്മെന്റിലെ ഒലിവ് എന്ന ഫ്ലാറ്റ് സമൂച്ചയത്തിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് പാട്ടും ബഹളവും അസഹ്യമായതോടെ പരിസരവാസികൾ പരാതിപ്പെടുകയായിരുന്നു. ശ്രീജിത് വാടകക്കെടുത്തതായിരുന്നു ഫ്ലാറ്റ്. ലഹരിയിലായിരുന്ന യുവാക്കൾ സ്ഥലത്തെത്തിയ എക്സൈസുകാരെ ആക്രമിക്കാനും ശ്രമിച്ചു. രക്ഷെപടാനായി രണ്ടു യുവാക്കൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാക്കൾ ഉപയോഗിച്ച സ്കൂട്ടറിൽ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

