Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബിഗേലിനെ കണ്ടെത്തി;...

അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
KOLLAM MISSING GIRL
cancel
camera_alt

കൊ​ല്ലം എ.​ആ​ർ ക്യാ​മ്പി​ൽ അ​ബി​ഗേ​ൽ സാ​റ​യെ ആ​ശ്ലേ​ഷി​ക്കു​ന്ന മാ​താ​വ്​ സി​ജി 

കൊല്ലം: തീ കോരിയിട്ട ഇരുപത്തിയൊന്ന് മണിക്കൂറുകൾക്കൊടുവിൽ അമ്മ മനസ്സുകളെല്ലാം കേൾക്കാൻ കൊതിച്ച ആ വാർത്ത തെളിദൃശ്യമായി മലയാളക്കരക്കു മുന്നിലെത്തി. കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേൽ അതാ ചൊവ്വാഴ്ച ഉച്ചയോടെ ആശ്രാമം മൈതാനത്ത്​​, ഒരു പോറലുമേൽക്കാതെ... എസ്.എൻ കോളജിലെ വിദ്യാർഥിനികളും നാട്ടുകാരുമാണ്​, ഉപേക്ഷിച്ച നിലയിൽ കുട്ടിയെ ആദ്യം കണ്ടത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. അവർ കുട്ടിയെ അവിടെ ഇരുത്തിയ​ശേഷം കടന്നുകളയുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു.

പൊലീസ്​ കുട്ടിയെ ആശ്രാമം മൈതാനിയിൽ നിന്ന്​ കൊല്ലം എ.ആർ ക്യാമ്പിലെത്തിച്ചശേഷം പിതാവിനെ വിളിച്ചുവരുത്തി. പ്രാഥമികമായി ആരോഗ്യ പരിശോധനയും നടത്തി. മാതാവുമായി വിഡിയോ കാളിൽ സംസാരിക്കുകയും ചെയ്തു. വൈകീട്ടോടെ മാതാവിനെയും എ.ആർ ക്യാമ്പിലെത്തിച്ച്​ കുട്ടിയെ കാണിച്ചു. പിന്നീട്,​ വിക്​ടോറിയ ആശുപത്രിയിലേക്ക്​ മാറ്റി.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേലിനെ (ആറ്​) തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന്​ പോകുമ്പോഴാണ്​ കാറിലെത്തിയവർ അബിഗേലിനെ കാറിലേക്ക്​ വലിച്ചുകയറ്റിയത്​.

കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട്​ പുറത്തുവന്നിരുന്നു. പൊലീസ്​ നിരവധി വീടുകളും വാഹനങ്ങളുമടക്കം പരിശോധിച്ചു. ഇതിനിടെ, കൊല്ലം പാരിപ്പള്ളിയിലെ കടയിൽ നിന്ന്​ കടയുടമയുടെ ഫോൺ ഉപയോഗിച്ച്​ കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യമാവശ്യപ്പെട്ട് സംഘം ഫോൺ വിളിച്ചു. കുട്ടിയെ വിട്ടയക്കാൻ ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ്​ ആവശ്യപ്പെട്ടത്.

പാരിപ്പള്ളിയിലെത്തിയ പൊലീസ്​ അവിടെ എത്തിയെന്ന്​​ സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി രാത്രിയിൽ തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച പുലർച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് ​കണ്ടെത്തി പിന്നീട് ഇവരെ വിട്ടയച്ചു. സമയം വൈകുംതോറും ആശങ്ക വർധിക്കുന്നതിനിടെയാണ്​ കുട്ടിയെ കൊല്ലത്ത്​ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breaking newsKerala Newskollam child kidnap
News Summary - kollam child kidnap child found in ahsramam maitan
Next Story