Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈപാസ് ഉദ്ഘാടനം;...

ബൈപാസ് ഉദ്ഘാടനം; എം.എല്‍.എമാർക്ക് ഇടമില്ല, രാജഗോപാലും സുരേഷ് ഗോപിയും വേദിയിൽ

text_fields
bookmark_border
ബൈപാസ് ഉദ്ഘാടനം; എം.എല്‍.എമാർക്ക് ഇടമില്ല, രാജഗോപാലും സുരേഷ് ഗോപിയും വേദിയിൽ
cancel

കൊ​ല്ലം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉദ്ഘാടകനാകുന്ന കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട രാഷ്ട്രീയപോര് ത ുടരുന്നു. ബൈപാസ് നിലനിൽക്കുന്ന പ്രദേശത്തെ ഇടത് എം.എല്‍.എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില് ല. കൊല്ലം എം.എല്‍.എ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്.

ഇരവിപുരം എം.എല്‍.എ എം.നൗഷാദിനെയും ചവറ വിജയ ൻ പിള്ളയേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. കൊല്ലം മേയര്‍ വി.രാജേന്ദ്രബാബുവിനെയും ഒഴിവാക്കിയിട്ടുണ്ട്. അ തേസമയം ബി.ജെ.പിയുടെ നേമം എം.എൽ.എ ഒ.രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി.മുരളീധരനും സുരേഷ് ഗോപിക്കും േവദിയില്‍ ഇരിപ്പിടവും നല്‍കി.

പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം മോ​ദി മൂ​ന്നാം ത​വ​ണ​യാ​ണ് കൊ​ല്ല​ത്തെ​ത്തു​ന്ന​ത്. ബൈ​പാ​സ് ഉ​ദ്​​ഘാ​ട​നം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​ക​നാ​യ​ത്. ബൈ​പാ​സ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​കും.

വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഹെ​ലി​കോ​പ്ട​റി​ൽ 4.50ന് ​കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്തെ െഹ​ലി​പാ​ഡി​ലി​റ​ങ്ങും. 4.55ന് ​കൊ​ല്ലം ബൈ​പാ​സ്​ ഉ​ദ്ഘാ​ട​നം. ആ​റി​ന് ആ​ശ്രാ​മ​ത്തു​നി​ന്ന് എ​ൻ.​ഡി.​എ റാ​ലി ന​ട​ക്കു​ന്ന കൊ​ല്ലം പീ​ര​ങ്കി മൈ​താ​ന​ത്ത് എ​ത്തും. 6.10ന് ​റാ​ലി​യെ അ​ഭി​വാ​ദ്യം ചെ​യ്യ​ും.

രാത്രി ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും. രാ​ത്രി 7.20 മു​ത​ൽ 7.40 വ​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നും സ്വ​ദേ​ശി ദ​ർ​ശ​ൻ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നും​​ ചെ​ല​വ​ഴി​ക്കു​ം. ദ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന തീ​ർ​ഥാ​ട​ക സൗ​ഹൃ​ദ നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ്​ മോ​ദി നി​ർ​വ​ഹി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsmalayalam newskollam bypassinauguration issue
News Summary - kollam bypass inauguration issue -kerala news
Next Story