Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം ബീച്ചിൽ കാണാതായ...

കൊല്ലം ബീച്ചിൽ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
sunil-shanthini
cancel
camera_alt????? (23), ???????? (19)

കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ കൊല്ലം തുറമുഖത് തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടിയം പറക്കുളം കല്ലുവിള നീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരെയാണ് ഞായറ ാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാണാതായത്. യുവതി കാൽ നനക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി തിരയിൽ വീഴുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെടുകയായിരുന്നു.

അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിൻെറ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തിയതായിരുന്നു ഇരുവരും. തീരദേശ പൊലീസും ലൈഫ് ഗാർഡുമാരും മറൈൻ എൻഫോഴ്സ്മ​െൻറും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നതിനിടെയാണ്​ ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ കണ്ടെത്തിയത്.കൊല്ലം ഈസ്റ്റ് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing Couplesdead bodies foundkollam beachcouples missing
News Summary - kollam beach missing couples bodies found-kerala news
Next Story