കൊല്ലത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
text_fieldsകൊല്ലം: അർധരാത്രി നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദാണ് (32) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 12ഒാടെ ചിന്നക്കട മഹാറാണി മാർക്കറ്റിൽെവച്ചാണ് സംഭവം. പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി സിയാദിനുണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
സ്ത്രീയുടെ മാതൃസഹോദരൻ ഉൾപ്പെടെ 10പേർക്കെതിരെ പൊലീസ് കേസെടുത്തു. ഐ.എൻ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് യൂനിയനിൽ അംഗമായിരുന്നു സിയാദ്. പ്രവാസിയുടെ ഭാര്യയുടെ ബന്ധുക്കളും ഇവർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘവും ചേർന്നാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. ബീച്ച് റോഡിൽനിന്ന് ചിന്നക്കട ഭാഗത്തേക്ക് വരുകയായിരുന്ന സിയാദിെൻറ ഓട്ടോയെ ബൈക്കിൽ രണ്ടുപേർ പിന്തുടരുന്ന ദൃശ്യം നഗരത്തിലെ കാമറകളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
