വീടുകയറി കൊലപാതകശ്രമം; നാലുപേരെ അറസ്റ്റ് ചെയ്തു
text_fieldsഅഞ്ചല്‍: ഏരൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ മണലില്‍, നെട്ടയത്തുകോണം എന്നിവിടങ്ങളിൽ നടന്ന വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവങ്ങളിൽ നാലുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ മണലിൽ സ്വദേശി സുനില്‍കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ചൽ അഗസ്ത്യക്കോട് ഷാൻ നിവാസിൽ ഷൈജു (30), നെടിയറ തേക്കുംകാട്ടിൽ വീട്ടിൽ സുഭാഷ് (29) എന്നിവരെ സാഹസികമായാണ് പിടികൂടിയത്.
കഴിഞ്ഞമാസമാണ് സംഭവം. രാത്രിയില്‍ സുനില്‍കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പ്രതികൾ ഒളിവില്‍പോയി. കഴിഞ്ഞദിവസം രാത്രിയിൽ ഇരുവരും എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് വീട് വളയുകയായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലേയും നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിപ്പട്ടികകളിലുള്ളവരാണ് ഇവരെന്ന് ഏരൂർ എസ്.ഐ സി.പി. സുധീഷ്കുമാർ അറിയിച്ചു.
നെട്ടയത്ത് കോണത്ത് ജങ്ഷൻ സ്വദേശി അനിമോനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് മറ്റ് രണ്ടുപേർ പിടിയിലായത്. നെട്ടയം സ്വദേശികളായ അഭിരാജ് (34), അഭിറാം (31) എന്നിവരാണ് അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ അനിമോൻ ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പ്രതികളേയും പുനലൂർ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
