ആഡംബരത്തിന്റെ പ്രൗഢിയോടെ സരസിൽ താരമായി കോലാപൂരി ചെരിപ്പുകൾ
text_fieldsകൊച്ചി: ആഡംബരത്തിന്റെ പ്രൗഢിയോടെ സരസിൽ താരമായി കോലാപൂരി ചെരിപ്പുകൾ. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന ദേശീയ സരസ് മേളയിലാണ് പല നിറങ്ങളാൽ സമ്പന്നമായ കോലാപൂരി ചെരുപ്പുകൾ ശ്രദ്ധ നേടുന്നത്. ഏതു പ്രായക്കാർക്കും എല്ലാ വേഷങ്ങൾക്കൊപ്പവും ഉപയോഗിക്കാം എന്നതാണ് കോലാപൂരി ചെരുപ്പുകളുടെ പ്രത്യേകത.
ഉത്തരാഖണ്ഡിനെ പ്രതിനിധീകരിക്കുന്ന സ്റ്റാളിൽ അൽമോറ സ്വദേശികളായ ജിതേന്ദ്ര കുമാർ, മുകേഷ് കുമാർ എന്നിവരുടെ കൂട്ടുകെട്ടിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കോലാപ്പൂരി മോഡൽ ചെരുപ്പുകൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ അൽമോറയിൽ വിവിധ കുടുംബത്തിലെ അംഗങ്ങൾ ചേർന്നാണ് ചെരുപ്പുകൾ നിർമ്മിക്കുന്നത്. ലെതറിലും റബ്ബറിലും നിർമ്മിക്കുന്ന ചെരുപ്പുകളിൽ പല നിറങ്ങളിലുള്ള ത്രഡ് വർക്കുകൾ ചെയ്താണ് കോലാപ്പൂരി ഭംഗിയിൽ അണിയിച്ചൊരുക്കുന്നത്. ഒരു ദിവസം രണ്ട് ജോഡി ചെരുപ്പുകൾ വരെ ഇവർ നിർമ്മിക്കും.
കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുള്ള അളവിൽ, 250 രൂപ മുതൽ കോലാപൂരി ചെരിപ്പുകൾ ലഭ്യമാകും. ഇതുകൂടാതെ കലംകാരി ബാഗുകളും ഉത്തരാഖണ്ഡിന്റെ സ്റ്റാളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

