Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോലഞ്ചേരിയിൽ 75കാരി പീഡനത്തിനിരയായ സംഭവത്തിൽ വനിത കമീഷൻ കേസെടുത്തു
text_fieldsbookmark_border
കോലഞ്ചേരി: 75കാരിയായ വയോധികയെ ക്രൂര പീഡനത്തിനിരയായ സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്. വയോധിക ലൈംഗിക പീഡനത്തിനിരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ആക്രമണത്തിനിരയായ 75കാരി അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
സംഭവത്തിന് പിന്നിൽ ഒരു യുവതിയുണ്ടെന്ന് ആക്രമണത്തിനിയായ വയോധികയുടെ മകൻ പറഞ്ഞു. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറിയിട്ടുണ്ട്. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

