കോലഞ്ചേരി പള്ളി: യാക്കോബായക്കാരന്റെ സംസ്കാരത്തിൽ തൽസ്ഥിതി പാലിച്ചു; സംഘർഷം ഒഴിവായി
text_fieldsകോലഞ്ചേരി: യാക്കോബായ സഭാംഗത്തിെൻറ സംസ്കാരച്ചടങ്ങ് നടത്തുന്നതിൽ സ്റ്റാറ്റസ്കോ പാലിക്കാനുള്ള ജില്ല ഭരണകൂടത്തിെൻറ നിർദേശം ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചു. ഇതോടെ സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ ആദ്യ തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് നിയമപാലകർ. കോലഞ്ചേരി പള്ളി പൂർണമായി ഓർത്തഡോക്സ് പക്ഷത്തിന് വിട്ടുനൽകിയ സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് യാക്കോബായ വിഭാഗക്കാരനായ കക്കാട്ടുപാറ സ്വദേശി ഇസഹാഖ് (75) മരിച്ചത്.
വിധി അനുകൂലമായ സാഹചര്യത്തിൽ സംസ്കാര ശുശ്രൂഷകൾക്ക് പള്ളിയിൽ യാക്കോബായ വൈദികരെ ഓർത്തഡോക്സ് വിഭാഗം കയറ്റിെല്ലന്ന സൂചനകൾ സംഘർഷഭീതി സൃഷ്ടിച്ചിരുന്നു. പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ആർ.ഡി.ഒ രാവിലെതന്നെ ഇരുവിഭാഗവുമായും ചർച്ച നടത്തി. സുപ്രീംകോടതി വിധിയുടെ പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ തൽസ്ഥിതി തുടരണമെന്ന നിർദേശം ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കുകയായിരുന്നു. ഉച്ചയോടെ വിധിപ്പകർപ്പ് ലഭിച്ചെങ്കിലും അവർ പ്രശ്നത്തിന് മുതിർന്നതുമില്ല. ഇതോടെ യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ പള്ളിയിൽത്തന്നെ സംസ്കാര ശുശ്രൂഷകൾ നടത്തി മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
