Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത്​ കോൺ​ഗ്രസ്​- ബി.ജെ.പി  കൂട്ടുകെട്ട്​ ഉണ്ടാകും -വി.എസ്​

text_fields
bookmark_border
മലപ്പുറത്ത്​ കോൺ​ഗ്രസ്​- ബി.ജെ.പി  കൂട്ടുകെട്ട്​ ഉണ്ടാകും -വി.എസ്​
cancel

തിരുവനന്തപുരം: മലപ്പുറം ലോക്​സഭ  ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും  തമ്മിൽ അവിശുദ്ധ കൂട്ടു​െകട്ട് ഉണ്ടാകുമെന്ന് വി.എസ്.  അച്യുതാനന്ദൻ. ഇ.എം.എസ് ദിനാചരണത്തി​​െൻറ  ഭാഗമായി നിയമസഭക്ക്​ മുന്നിലെ ഇ.എം.എസ്  പ്രതിമക്ക്​ മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം​. നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാർട്ടിയുമായും കോൺഗ്രസുകാർ കൂട്ട് കൂടും. കോൺഗ്രസി​​െൻറ പ്രതാപകാലം  തകർ​െന്നന്നും വി.എസ് കുറ്റ​െപ്പടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണൻ ചടങ്ങ്​ ഉദ്ഘാടനം ചെയ്തു. മന്ത്രി  കടകംപള്ളി സുരേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി  ആനാവൂർ നാഗപ്പൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.എം പാളയം ഏരിയ സെക്രട്ടറി സി. പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  കോലിയക്കോട് കൃഷ്ണൻ നായർ, എം.  വിജയകുമാർ, പിരപ്പൻകോട് മുരളി, എസ്.  രാജേന്ദ്രൻ, വി. ശിവൻകുട്ടി, എ. സമ്പത്ത് എം.പി,  ഐ.ബി. സതീഷ് എം.എൽ.എ എന്നിവര​ും ഇ.എം.എസി​​െൻറ കുടുംബാംഗങ്ങളും പങ്കെടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - koleebi vs
Next Story