Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുവള്ളി നഗരസഭ:...

കൊടുവള്ളി നഗരസഭ: കാരാട്ട്​ ഫൈസൽ മത്സരിക്കുന്ന ചുണ്ടപ്പുറത്തും പനക്കോടും എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക്​ പ്രചാരണമില്ല

text_fields
bookmark_border
karat faisal
cancel

കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ്​ 15 ചു​ണ്ട​പ്പു​റ​ത്തും ഒ​ന്ന് പ​ന​ക്കോ​ടും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്ല. പ​ന​ക്കോ​ട് വാ​ർ​ഡി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് കൊ​ന്നാം​നാം​പൊ​യി​ൽ കെ.​പി. മു​ഹ​മ്മ​ദ്​ ബ​ഷീ​റി​നെ​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ​ഷീ​ർ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​വു​ക​യും ചെ​യ്​തു. എ​ന്നാ​ൽ, ഇ​വി​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന പൊ​യി​ൽ ശി​ഹാ​ബി​െൻറ പ്ര​ചാ​ര​ണം സ​ജീ​വ​മാ​യ​തോ​ടെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ശി​ഹാ​ബി​നെ പി​ന്തു​ണ​ച്ചു.​

യു.​ഡി.​എ​ഫി​ന് ഏ​റെ വോ​ട്ടു​ക​ളു​ള്ള ഡി​വി​ഷ​നി​ൽ ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന എ.​പി. മ​ജീ​ദ് സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ചി​ഹ്ന​മി​ല്ലാ​തെ മ​ത്സ​രി​ക്കു​ന്ന മ​ജീ​ദി​നെ ത​റ​പ​റ്റി​ക്കാ​ൻ ശി​ഹാ​ബി​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു​പ​ക്ഷ​വും മ​റ്റു ക​ക്ഷി​ക​ളും ചേ​ർ​ന്ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്.

ചു​ണ്ട​പ്പു​റം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ​ൈഫ​സ​ൽ കാ​രാ​ട്ടി​െൻറ പ്ര​ധാ​ന എ​തി​രാ​ളി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ.​എ. ഖാ​ദ​റാ​ണ്. ഫൈ​സ​ലി​നെ സി.​പി.​എ​മ്മും ഇ​ട​തു​പ​ക്ഷ​വും ത​ള്ളി​പ്പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഇ​വി​ടെ ഒ.​പി. റ​ഷീ​ദി​നെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ഒ​രു ബൂ​ത്ത് കെ​ട്ടി എ​ന്ന​ത​ല്ലാ​തെ റ​ഷീ​ദി​നാ​യി എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യി​ട്ടി​ല്ല. എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ൽ​ക്കേ​ണ്ട​വ​ർ ഫൈ​സ​ലി​ന് വേ​ണ്ടി​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karat FaisalKoduvally Municipalitypanchayat election 2020
News Summary - koduvally municipality no campaigning for LDF candidates in chundappuram karat faisal contesting
Next Story