Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുവള്ളി കെ.എം.ഒ...

കൊടുവള്ളി കെ.എം.ഒ കോളജ് കോവിഡ് ട്രീറ്റ്മെൻറ് സെൻറർ 

text_fields
bookmark_border
കൊടുവള്ളി കെ.എം.ഒ കോളജ് കോവിഡ് ട്രീറ്റ്മെൻറ് സെൻറർ 
cancel

കൊ​ടു​വ​ള്ളി: കോ​വി​ഡ് -19 വ്യാ​പ​ന​ത്തെ നേ​രി​ടു​ന്ന​തി​നു​വേ​ണ്ടി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് ത​യാ​റാ​ക്കു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന കേ​ന്ദ്ര​മാ​യ കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മ​െൻറ് സ​െൻറ​ർ കൊ​ടു​വ​ള്ളി കെ.​എം.​ഒ.​ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ക്കും. 

നൂ​റ് ബെ​ഡു​ക​ൾ അ​ട​ങ്ങി​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി സ​െൻറ​ർ തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി സ​ബ് ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു.

"കോ​ള​ജ് കോ​വി​ഡ് സ​െൻറ​റാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന്​ പി​ന്തി​രി​യ​ണം"
കൊ​ടു​വ​ള്ളി: കെ.​എം.​ഒ ആ​ർ​ട്സ് സ​യ​ൻ​സ് കോ​ള​ജ് കോ​വി​ഡ് ചി​കി​ത്സ സ​െൻറ​റാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് കോ​ള​ജ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ല​സ് ടു ​റി​സ​ൽ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ക്കു​ക​യും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ക​യു​മാ​ണ്. കോ​വി​ഡ് സ​െൻറ​റാ​ക്കു​ന്ന​തോ​ടെ കോ​ള​ജി​​െൻറ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

കൊ​ടു​വ​ള്ളി: അ​ങ്ങാ​ടി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള കെ.​എം.​ഒ ആ​ർ​ട്സ് ആ​ൻ​ഡ്​ കോ​ള​ജി​ൽ കോ​വി​ഡ് -19 ​െൻ​റ ട്രീ​റ്റ്‌​മ​െൻറ്​ സ​െൻറ​ർ ആ​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​റെ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ തീ​രു​മാ​ന​ത്തി​ൽ നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് കൊ​ടു​വ​ള്ളി​യി​ൽ ചേ​ർ​ന്ന ടൗ​ൺ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ് പി. ​കു​ഞ്ഞു​ട്ടി ആ​ലി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

കൈതപ്പൊയില്‍ ലിസ കോളജ് താല്‍ക്കാലിക ആശുപത്രിയാക്കും 
ഈ​ങ്ങാ​പ്പു​ഴ: പു​തു​പ്പാ​ടി​യി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് കോ​വി​ഡ് താ​ല്‍ക്കാ​ലി​ക ആ​ശു​പ​ത്രി ഒ​രു​ക്കാ​ന്‍ കൈ​ത​പ്പൊ​യി​ല്‍ ലി​സ കോ​ള​ജ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍കി. 30,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള പു​തി​യ ബ്ലോ​ക്കാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്. നേ​ര​ത്തെ ഹോ​സ്​​റ്റ​ല്‍ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ന് വി​ട്ടു കൊ​ടു​ത്തി​രു​ന്നു. കോ​ള​ജി​​െൻറ ഓ​ഫി​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​സ്സ​മി​ല്ലാ​തെ തു​ട​രും. 200 പേ​രെ ചി​കി​ത്സി​കാ​നു​ള​ള സ്വ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 100 ​െബ​ഡു​ക​ള്‍ ക്ര​മീ​ക​രി​ച്ച് ചി​കി​ത്സ തു​ട​ങ്ങും. 

ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ബെ​ഡു​ക​ള്‍ ക്ര​മീ​ക​രി​ക്കു​മെ​ന്നും എ​ത്ര​യും വേ​ഗം ചി​കി​ത്സ ആ​രം​ഭി​ക്കു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. പ്ര​സി​ഡ​ൻ​റ്​ പി.​ആ​ർ. രാ​കേ​ഷ് പ​റ​ഞ്ഞു. ലി​സ​കോ​ള​ജി​ല്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ബി​ജു, ത​ഹ​സി​ല്‍ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​ആ​ർ. രാ​കേ​ഷ് എ​ന്നി​വ​ര്‍ സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Kozhikode News
News Summary - koduvally kmo college covid treatment centre
Next Story