Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗത്തിന് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചു

text_fields
bookmark_border
pinarayi and karat razaq
cancel
camera_altപിണറായി വിജയൻ, കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളി നഗരസഭ ബസ് സ്റ്റാൻഡിൽ എൽ.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് നഗരസഭ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിനാണ് അനുമതി നിഷേധിച്ചത്. ബസ് സ്റ്റാൻഡിൽ പൊതുയോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിക്കുകയായിരുന്നു. എന്നാൽ, അനുമതി നിഷേധിച്ചിട്ടും ബസ് സ്റ്റാൻഡിൽ പൊതുയോഗം നടത്തി.

എൽ.ഡി.എഫ് സ്ഥാനാർഥി കാരാട്ട് റസാഖിന്‍റെ പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗമാണ് ബസ് സ്റ്റാൻഡിൽ നടത്താൻ നിശ്ചയിച്ചത്. എന്നാൽ, ബസ് സ്റ്റാൻഡിൽ പരിപാടി നടത്താൻ വരണാധികാരിയുടെ അനുമതിയില്ലെന്ന് കാട്ടി നഗരസഭ കൗൺസിലർ സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് സെക്രട്ടറി രേഖാമൂലം അനുമതി നിഷേധിച്ചത്.

എന്നാൽ, അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. തുടർന്ന് വൈകീട്ട് അഞ്ചോടെ ബസ് സ്റ്റാൻഡിൽ തന്നെ പൊതുയോഗവും സംഘടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Koduvalli Municipality has denied permission for ldf public meeting
Next Story