മതിലകം സെൻറ് ജോസഫ്സ് സ്കൂളിൽ വൻ കവർച്ച
text_fieldsകൊടുങ്ങല്ലൂർ: മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. 3,70,000േലറെ രൂപയും മുഴുവൻ ക്ലാസ് മുറികളുട െയും താക്കോൽ കൂട്ടവും സി.സി.ടി.വി ഡി.വി.ആറും മോഷ്ടാവ് കടത്തി. ദേശീയപാതക്കരികെ സ്ഥിതി ചെയ്യുന്ന സ്കൂളിെൻറ ഹ ൈസ്കൂൾ വിഭാഗത്തിലാണ് കവർച്ച.
ഓഫിസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പിലെ താക ്കോലെടുത്ത് ലോക്കർ തുറന്നാണ് പണം കവർന്നത്. പ്രധാനാധ്യാപകെൻറ മുറിയിൽ നിന്നാണ് സി.സി.ടി.വി ഡി.വി ആർ കവർന്നത്. സ്കൂളിൽ 29 സി.സി.ടി.വി കാമറയുണ്ട്. സ്റ്റാഫ് മുറിയുടെ വാതിൽ പൂട്ടും പൊളിച്ചു. എൽ.പി വിഭാഗം വിദ്യാർഥികളുടെ യൂനിഫോമിെൻറ പണമാണ് നഷ്ടപ്പെട്ടത്. അടുത്ത ദിവസം യൂനിഫോം കരാറുകാരന് നൽകാൻ സൂക്ഷിച്ചിരുന്നതാണ് പണം.
വെള്ളിയാഴ്ച രാവിലെ സ്കൂൾ ഓഫിസിനു മുന്നിലെ ലൈറ്റ് അണക്കാൻ എത്തിയ വാച്ച്മാനാണ് ഓഫിസ് മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ മതിലകം പൊലീസ് എത്തി പരിശോധിച്ചു. സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്കൂളിെൻറ മൊത്തം താക്കോൽ കൂട്ടവും നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പും മറ്റും കാരണം സർക്കാറിൽ നിന്ന് സൗജന്യ യൂനിഫോം പദ്ധതി പ്രകാരം പണം വരാൻ വൈകി. ഇതേതുടർന്ന് സർക്കാർ പണം എത്തുേമ്പാൾ തിരിച്ചുനൽകാമെന്ന ധാരണയിൽ വിദ്യാർഥികളിൽ നിന്ന് പണം വാങ്ങുകയായിരുന്നു.
സ്കൂളിൽ രാത്രി സുരക്ഷാജീവനക്കാരനില്ല. തീരമേഖലയിൽ മോഷണം വ്യാപകമാകുന്നതിനിടെയാണ് മതിലകത്തെ ഞെട്ടിച്ച സ്കൂൾ കവർച്ച. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉേദ്യാഗസ്ഥരും പരിശോധന നടത്തി. സ്കൂളിൽ നിന്ന് മണം പിടിച്ച പൊലീസ് നായ സ്കൂൾ മൈതാനിയുടെ തെക്ക് കിഴക്ക് ഭാഗത്തേക്കാണ് ഒാടിയത്. ഇൗ ഭാഗത്ത് കൂടി വ്യാഴാഴ്ച രാത്രി 10.30 ഓടെ മുഖം മറച്ച ഒരാൾ മതിൽ ചാടി കടന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, മതിലകം സി.ഐ കെ. കണ്ണൻ, എസ്.െഎ മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
