Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 26 മുതൽ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 26 മുതൽ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഒരുക്കം സജീവമായി. കൊടുങ്ങല്ലൂർ ലക്ഷ്മി സിനിമാസിൽ ഈ മാസം 26 മുതൽ 29 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 15 ലോകസിനിമകൾ പ്രദർശിപ്പിക്കും.

മറ്റു സിനിമകളും ചർച്ചകളും വിവിധ സാംസ്കാരിക പരിപാടികളും നടത്തും. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ഓൺലൈനായും ലക്ഷ്മി സിനിമാസ് ലോബിയിലെ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാം.

350 രൂപയാണ് നാലുദിവസത്തെ ഡെലിഗേറ്റ് പാസിനുള്ള ഫീസ്. ലക്ഷ്മി സിനിമാസ് ഉടമ പി.ആർ. സജീവ്, മാനേജർ വി.എ. അനിൽകുമാർ, വി.ആർ. വിഷ്ണുരാജ്, കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി പ്രസിഡന്‍റ് മുസ്തഫ, സെക്രട്ടറി ഇ.എം. ഫാരിസ്, ജോയന്‍റ് സെക്രട്ടറി നിസ്രി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodungallur International Film Festival from 26 Delegate registration has started
Next Story