Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സമയമെത്രയായി?’...

‘സമയമെത്രയായി?’ -മറുപടി പറയാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

text_fields
bookmark_border
‘സമയമെത്രയായി?’ -മറുപടി പറയാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു
cancel

കൊടുങ്ങല്ലൂർ (തൃശൂർ): സമയം ചോദിച്ചിട്ട് പറയാൻ കഴിയാത്തതിന് യുവാവിനെ അജ്ഞാതൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ശ്രീനാരായണപുരം പുതുമനപറമ്പ് ചിറ്റാപ്പുറത്ത് വിഷ്ണു (30) ആണ് ആക്രമണത്തിനിരയായത്. കത്തി കൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ വിഷ്ണുവിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചന്തപ്പുര ആൽ ബസ് സ്റ്റോപ്പ് പരിസരത്താണ് സംഭവം. വിഷ്ണുവിന്റെ കൈയിൽ വാച്ചോ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ അജ്ഞാതൻ സമയം ചോദിച്ചപ്പോൾ യുവാവിന് പറയാനായില്ല. കുപിതനായ അജ്ഞാതൻ അസഭ്യം പറഞ്ഞ് തർക്കമുണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് അജ്ഞാതൻ ബാഗിൽനിന്ന് കത്തിയെടുത്ത് യുവാവിനെ അക്രമിച്ചത്. കത്തി ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ വിഷ്ണുവിന് ഒഴിഞ്ഞുമാറാനായില്ല. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ മൊബൈൽ കാമറ ദൃശ്യം പ്രചരിക്കുന്നുണ്ടെങ്കിലും പ്രതിയെ കിട്ടിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKerala News
News Summary - kodungallur crime
Next Story