Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുങ്ങല്ലൂരിൽ​...

കൊടുങ്ങല്ലൂരിൽ​ ടാങ്കർ ലോറി കാറിലിടിച്ച്​ നാല്​ പേർ മരിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂരിൽ​ ടാങ്കർ ലോറി കാറിലിടിച്ച്​ നാല്​ പേർ മരിച്ചു
cancel

ക​യ്പ​മം​ഗ​ലം (തൃ​ശൂ​ർ): പെ​രി​ഞ്ഞ​ന​ത്ത് ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു ക​ു​ഞ്ഞു​ങ്ങ ​ള​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചു. ആ​ലു​വ പ​ള്ളി​ക്ക​ര സ്വ​ദേ​ശി ചി​റ്റ​നേ​റ്റു​ക്ക​ര വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ (68), മ​ക​ൾ ച​ങ്ങ​നാ​ശ്ശേ​രി ഇ​ത്തി​ത്താ​നം മ​ല​ക്കു​ന്നം ക​ല്ലു​ക​ട​വ് പ്ര​ശാ​ന്ത് ഭ​വ​നി​ൽ പ്ര​മോ​ദി​​െൻറ ഭ ാ​ര്യ നി​ഷ (33), നി​ഷ​യു​ടെ മ​ക​ൾ മൂ​ന്ന​ര വ​യ​സ്സു​ള്ള ദേ​വ​ന​ന്ദ, നി​ഷ​യു​ടെ സ​ഹോ​ദ​രി ഷീ​ന​യു​ടെ​യും തൊ​ടു​ പു​ഴ വ​ഴി​ത്ത​ല സ്വ​ദേ​ശി മാ​ളി​യേ​ക്ക​ല്‍ നി​ശാ​ന്തി​​െൻറ​യും മ​ക​ൾ നി​വേ​ദി​ത (ര​ണ്ട്‌) എ​ന്നി​വ​രാ​ണ് മ​ രി​ച്ച​ത്. പ്ര​മോ​ദി​നെ​യും മൂ​ത്ത​മ​ക​ൻ ഏ​ഴ​ര വ​യ​സ്സു​ള്ള ആ​ദി​ദേ​വി​നെ​യും പ​രി​ക്കു​ക​ളോ​ടെ കൊ​ടു​ങ് ങ​ല്ലൂ​ർ മോ​ഡേ​​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച മൂ​ന്നു മ​ണി​യോ​ടെ പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​നു തെ​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ഉ​േ​ദ്യാ​ഗ​സ്ഥ​നാ​യ പ്ര​മോ​ദും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ടാ​ങ്ക​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ലോ​റി സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലും ഗേ​റ്റും ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് നി​ന്ന​ത്. നാ​ട്ടു​കാ​രും പൊ​ലീ​സും ലൈ​ഫ്​ ഗാ​ർ​ഡ്​ ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന്​ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കോ​ട്ട​യം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്​​റ്റാ​ഫി​ലെ ഡോ​ർ​മാ​നാ​ണ് പ്ര​മോ​ദ്. ഞാ​യ​റാ​ഴ്ച നി​ഷ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി നി​വ്യ​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ന്​ ഇ​ത്തി​ത്താ​ന​ത്തു​നി​ന്ന്​ കു​ടും​ബ​സ​മേ​തം ആ​ല​പ്പു​ഴ​യി​ലു​ള്ള വ​ര​​െൻറ വീ​ട്ടി​ലെ​ത്തി​യ പ്ര​മോ​ദ് തി​രി​കെ ആ​ലു​വ​യി​ലു​ള്ള നി​ഷ​യു​ടെ വീ​ട്ടി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ്​ നി​ഷ​യു​ടെ പി​താ​വ് രാ​മ​കൃ​ഷ്ണ​ന്‍, നി​വേ​ദി​ത എ​ന്നി​വ​രു​മാ​യി ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​ല്‍ ദ​ര്‍ശ​ന​ത്തി​നു​ പോ​യ​ത്.

നി​വേ​ദി​ത​യു​ടെ പി​താ​വ് നി​ഷാ​ന്തി​ന്​​ ദു​ൈ​ബ​യി​ലാ​ണ്​ ജോ​ലി. ദു​ൈ​ബ​യി​ലാ​യി​രു​ന്ന മാ​താ​വ് ഷീ​ന പ്ര​സ​വ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഇ​ള​യ​കു​ഞ്ഞി​ന് നാ​ലു മാ​സം പ്രാ​യ​മു​ണ്ട്. ഉ​ട​ൻ ദു​ൈ​ബ​യി​ലേ​ക്ക്​ മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ്​ കു​ട്ടി​യു​ടെ മ​ര​ണം. സം​സ്‌​കാ​രം പി​ന്നീ​ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ള്ളി​ക്ക​ര എ​രു​മേ​ലി​ൽ രാ​മ​കൃ​ഷ്ണ​ൻ റി​ട്ട. ഷി​പ്​​യാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. രാ​മ​കൃ​ഷ്ണ‍‍​െൻറ ഭാ​ര്യ: നി​ർ​മ​ല. മ​റ്റു​മ​ക്ക​ൾ: ഷീ​ന, ദി​വ്യ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ്, നി​ഷാ​ദ്.



‘‘ഞങ്ങൾ തിരിക്കുന്നു, വൈകുന്നേരം എത്തും’’
പള്ളിക്കര: തിങ്കളാഴ്​ച 3.45ന് തൃശൂരിൽ അപകടത്തിൽ മരിച്ച രാമകൃഷണനും കുടുംബവും അപകടം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വീട്ടിലേക്ക് ഭാര്യയെയും മകളെയും വിളിച്ചത്. ഊണ് കഴിഞ്ഞ് ഇവിടെനിന്ന് തിരിക്കുകയാണെന്നും വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്നും മകളോട് രാമകൃഷണൻ ഫോണിലൂടെ വിളിച്ച​ുപറഞ്ഞ ശേഷമാണ് അപകടവിവരം അറിയുന്നത്. തിരിച്ച് വിളിച്ചപ്പോൾ​ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

ഞായറാഴ്​ച ഇളയ മകളുടെ വിവാഹനിശ്ചയമായിരുന്നു. പള്ളിക്കരയിലെ തറവാട്ടുവീട്ടിൽ ഒരുമിച്ചശേഷം തിങ്കളാഴ്​ച രാവിലെ എട്ടോടെയാണ് ഗുരുവായൂരിലേക്ക് തിരിച്ചത്. സ്കൂൾ അവധിക്ക്​ മക്കളെയും പേരമക്കളെയുംകൂട്ടി എല്ലാ വർഷവും രാമകൃഷണൻ ഗുരുവായൂർക്ക് പോകാറുണ്ട്. രണ്ടാമത്തെ മകൾ പ്രസവിച്ചുകിടക്കുന്നതിനാലാണ്​ യാത്ര ഒഴിവാക്കിയത്. അതിനാൽ രാമകൃഷണ​​െൻറ ഭാര്യയും പോയില്ല. രാമകൃഷണൻ ഷിപ്​​യാർഡ് റിട്ട. ഉദ്യോഗസ്ഥനാണ്. അപകടത്തിൽ പരിക്കേറ്റ പ്രമോദ് കോട്ടയം എസ്.പിയുടെ ഗൺമാനാണ്. കൂടെയുണ്ടായിരുന്ന ആതിദേവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskodungallur accidentmalayalam newsAccident NewsAccident News
News Summary - Kodungallur Accident 4 Death-Kerala News
Next Story