Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയുടെ വേര്‍പാട് കനത്ത നഷ്ടം -എസ്.ഡി.പി.ഐ

text_fields
bookmark_border
കോടിയേരിയുടെ വേര്‍പാട് കനത്ത നഷ്ടം -എസ്.ഡി.പി.ഐ
cancel

തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് മതനിരപേക്ഷ ചേരിക്കു കനത്ത നഷ്ടമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ ചേരിയിലെ സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. കോടിയേരിയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri's departure is a big loss -SDPI
Next Story