Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരിയുടേത് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഢനീക്കം -കെ. മുരളീധൻ
text_fieldsbookmark_border
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകൾ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
കോൺഗ്രസ് ന്യൂനപക്ഷങ്ങളിൽനിന്നും ഒരുപാട് അകന്നെന്നും മൃദു ഹിന്ദുത്വമാണ് രാഹുൽ ഗാനധി അടക്കമുള്ള നേതാക്കൾ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് നന്നായി അറിയാവുന്ന ആളാണ് കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
Next Story

